ബിലാല്‍ ഉടനെയില്ല: മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം തിങ്കാളാഴ്ച മുതല്‍
February 19, 2021 2:46 pm
0
മമ്മൂട്ടി നായകനായി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വം തിങ്കളാഴ്ച എറണാകുളത്ത് ആരംഭിക്കും. മമ്മൂട്ടിയോടൊപ്പം മലയാളത്തിലെ മുന്‍നിര താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. അമല്‍ നീരദ് പ്രൊഡക്ഷന്റെ ബാനറില്‍ ചിത്രത്തിന്റെ നിര്‍മ്മാണവും അമല്‍ നീരദ് തന്നെയാണ് നിര്‍വ്വഹിക്കുന്നത്.
ഇവര്‍ ഒരുമിച്ച ‘ബിഗ്ബി‘യുടെ സീക്വല്‍ ആയ ‘ബിലാല്‍‘ ആയിരുന്നു അമല്‍ നീരദ് സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രം. എന്നാല്‍ പല വിദേശ രാജ്യങ്ങളിലും ചിത്രീകരിക്കേണ്ട ബിഗ് ബഡ്ജറ്റ് ചിത്രമായ ‘ബിലാല്‍‘ അപ്രതീക്ഷിതമായി വന്ന കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. അതിനെത്തുടര്‍ന്ന് എറണാകുളത്തും പരിസരപ്രദേശങ്ങളിലും ചിത്രീകരണം പൂര്‍ത്തിയാക്കാവുന്ന ഒരു ചിത്രത്തിലേക്ക് എത്തുകയായിരുന്നു അമല്‍.
ജോഫിന്‍ ടി ചാക്കോയുടെ ‘ദ പ്രീസ്റ്റ്‘, സഞ്ജയ്–ബോബി ടീം രചന നിര്‍വ്വഹിച്ച ‘വണ്‍‘ എന്നിവയാണ് മമ്മൂട്ടിയുടെ നിര്‍മ്മാണം പൂര്‍ത്തിയായ ചിത്രങ്ങള്‍