Wednesday, 30th April 2025
April 30, 2025

യന്ത്രത്തകരാര്‍; തി​രു​വ​ന​ന്ത​പു​ര​ത്ത് എയര്‍ഇന്ത്യ വി​മാ​നം അ​ടി​യ​ന്തരമായി ലാന്‍ഡ് ചെയ്തു

  • February 19, 2021 2:06 pm

  • 0

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമാനം അടിയന്തരമായി നിലത്തിറക്കി. ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് പോയ എയര്‍ ഇന്ത്യ വിമാനമാണ് യാത്രാമധ്യേ തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.
വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തുന്നുവെന്ന അറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കനത്ത സുരക്ഷയും ജാഗ്രതയും ഏര്‍പ്പെടുത്തിയിരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ അഗ്‌നിരക്ഷാ സേനയും സിഐഎസ്‌എഫും സജ്ജരായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുകയാണെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനെ അറിയിച്ചത്.