Wednesday, 30th April 2025
April 30, 2025

കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് പുനസ്ഥാപിക്കില്ല: തോമസ് ഐസക്ക്

  • February 19, 2021 10:54 am

  • 0

തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തോട് പ്രതികരിച്ച്‌ മന്ത്രി തോമസ് ഐസക്ക്. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തേണ്ട സാഹചര്യമില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. സമരത്തില്‍ സര്‍ക്കാരിന് ഇനിയൊന്നും ചെയ്യാനില്ല.

സി പി ഒ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചു കഴിഞ്ഞതാണെന്നും റദ്ദായിട്ടുള്ള പട്ടികയില്‍ നിയമനം നടത്തുക അസാധ്യമാണെന്നും മന്ത്രി പറഞ്ഞു. സമരക്കാരുമായി ചര്‍ച്ച നടത്തേണ്ട സാഹചര്യമില്ല.

യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 5000 ത്തില്‍ അധികം താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട് എന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ സമരം നടത്തുന്നതെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ഐസക്ക് ചോദിച്ചു.