ഗല്‍വാനില്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന
February 19, 2021 10:10 am
0
ന്യൂഡല്‍ഹി: അതിര്‍ത്തി പ്രദേശമായ ലഡാക്കിലെ ഗല്‍വാന്‍ താഴ്‍വരയില്‍ നടന്ന ഇന്ത്യ– ചൈന ഏറ്റുമുട്ടലില്‍ സൈനികര്‍ മരിച്ചെന്ന് സമ്മതിച്ച് ചൈന. കൊല്ലപ്പെട്ട നാല് സൈനികരുടെ പേര് ചൈന പുറത്തുവിട്ടു. ഈ നാല് സൈനികര്‍ക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ചൈന തങ്ങളുടെ സൈനികര്‍ മരിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞ ജൂണിലായിരുന്നു ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. 20 സൈനികര്‍ വീരമൃത്യു വരിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. ഈ സംഘര്‍ഷത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു. അമേരിക്കന്‍– റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നാല്‍പ്പതോളം ചൈനീസ് സൈനികര്‍ മരിച്ചിട്ടുണ്ടെന്ന് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ചൈന പ്രതികരിച്ചിരുന്നില്ല.