Monday, 21st April 2025
April 21, 2025

കറികളില്‍ സ്വാദിനുവേണ്ടി മാത്രമല്ല, ചര്‍മ സംരക്ഷണത്തിനും ഉള്ളി ഉപയോഗിക്കാം

  • February 18, 2021 4:21 pm

  • 0

കറികള്‍ മുതല്‍ സാലഡുകള്‍ വരെ എന്തിനുമേതിനും നമ്മള്‍ ഉള്ളി ഉപയോഗിക്കാറുണ്ട്. സ്വാദിനുവേണ്ടി മാത്രമല്ല, ആരോഗ്യത്തിനുവേണ്ടിക്കൂടിയാണ് ഉള്ളി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത്. എന്നാല്‍ ചര്‍മ സംരക്ഷണത്തിനും തലമുടി നന്നായി വളരാന്‍ ഉള്ളി സഹായിക്കും എന്നുള്ളതുകൊണ്ടാണ് പണ്ടുള്ളവര്‍ തലയില്‍ തേക്കാനുള്ള എണ്ണ കാച്ചുമ്ബോള്‍ അതില്‍ ഉള്ളി ഉപയോഗിച്ചിരുന്നത്.

ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച്‌ മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന നീര് അങ്ങനെ തന്നെ മുടിയില്‍ പുരട്ടാം. പക്ഷേ ചര്‍മത്തില്‍ ഉപയോഗിക്കുമ്ബോള്‍ കുറച്ചു കൂടി ശ്രദ്ധവേണം. ഉള്ളിനീരിനൊപ്പം നാരങ്ങ, തൈര് ഇവയിലേതെങ്കിലും കലര്‍ത്തിയ ശേഷമേ ചര്‍മത്തില്‍ പുരട്ടാവൂ.

മിനറല്‍സ്, ആന്റി ഓക്സിഡന്റ്സ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്ബുഷ്ടമാണ് ഉള്ളി. അതുകൊണ്ടുതന്നെ ചര്‍മത്തെ രോഗങ്ങളില്‍നിന്നു സംരക്ഷിക്കാനുള്ള കഴിവ് ഉള്ളിക്കുണ്ട്. ഈ വിറ്റാമിനുകള്‍ തന്നെയാണ് ചര്‍മത്തിനുമേല്‍ ഒരു പാളിപോലെ പ്രവര്‍ത്തിച്ച്‌ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്നു ചര്‍മത്തെ സംരക്ഷിക്കുന്നത്.