കോവിഡ് റിസള്‍ട്ടില്‍ ക്യു ആര്‍ കോഡ് നിര്‍ബന്ധം: ദുബായ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്സ്
February 18, 2021 3:36 pm
0
കോവിഡ് റിസള്‍ട്ടില്‍ ക്യു ആര്‍ കോഡ് നിര്‍ബന്ധമാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്സ്. കോവിഡ് പാശ്ചാത്തലത്തില്‍ ദുബായ് ആരോഗ്യ മേഖലയുടെ (ഡി.എച്.എ) നിര്‍ദ്ദേശപ്രകാരമാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. യാത്രാ വേളയില്‍ ഹാജരാക്കുന്ന പി.സി.ആര്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ ക്യു ആര്‍ കോഡ് ഉണ്ടായിരിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്.
ക്യു ആര്‍ കോഡുപയോഗിച്ച് അധികൃതര്‍ക്ക് യഥാര്‍ത്ഥ റിപ്പോര്‍ട് പരിശോധിക്കാന്‍ സാധിക്കണം. പരിശോധനയ്ക്കായി ലാബില്‍ സാമ്ബിള്‍ സ്വീകരിച്ച തീയതി, സമയം, പരിശോധനാ ഫലം റിപ്പോര്‍ട്ട് ചെയ്യുന്ന തീയതി, സമയം എന്നിവയും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കണം.
നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ ഐ.സി.എം.ആര്‍ അംഗീകൃത ലാബുകളില്‍ നിന്നും ലഭിച്ച കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് അംഗീകരിച്ചിരുന്നത്.