ഐപിഎല്‍ താരലേലം ഇന്ന്: പൊന്നുംവില കിട്ടാന്‍ മാക്‌സ്‌വെല്ലും ഷാക്കിബ് അല്‍ ഹസനും
February 18, 2021 12:50 pm
0
ഐപിഎല്‍ 2021 എഡിഷന്‍ താരലേലം ഇന്ന്. 292 താരങ്ങളാണ് ലേലത്തില്‍ ഉള്ളത്. 164 ഇന്ത്യന്‍ താരങ്ങള്‍ പട്ടികയിലുണ്ട്. വൈകീട്ട് മൂന്ന് മുതലാണ് ലേലം.
താരലേലം (ഓരോ ടീമിന്റെയും കൈവശമുള്ള തുക)
ചെന്നൈ സൂപ്പര്‍ കിങ്സ് – 19.90 കോടി
മുംബൈ ഇന്ത്യന്‍സ് – 15.35 കോടി
ഡല്‍ഹി ക്യാപിറ്റല്‍സ് – 13.40 കോടി
രാജസ്ഥാന്‍ റോയല്‍സ് – 37.85 കോടി
പഞ്ചാബ് കിങ്സ് – 53.20 കോടി
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ – 35.40 കോടി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 10.75 കോടി
സണ്‍റൈസേഴ്‌സ് ഹൈദരബാദ് – 10.75 കോടി
ഏറ്റവും കൂടുതല്‍ പണം കൈയിലുള്ളത് പഞ്ചാബ് കിങ്സിനാണ്. അതുകൊണ്ട് തന്നെ വമ്ബന്‍ താരങ്ങളെ പഞ്ചാബ് ലേലത്തില്‍ എടുക്കാന്‍ സാധ്യതയുണ്ട്. ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷാക്കിബ് അല്‍ ഹസന്‍, മോയീന്‍ അലി എന്നീ ഓള്‍റൗണ്ടര്‍മാരായിരിക്കും ഏറ്റവും കൂടുതല്‍ തുകയ്‌ക്ക് ലേലത്തില്‍ എടുക്കപ്പെടുക.
സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, മലയാളി താരങ്ങളായ സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍, എം.ഡി.നിധീഷ്, കരുണ്‍ നായര്‍, വിഷ്‌ണു വിനോദ് എന്നിവരും ലേല പട്ടികയിലുണ്ട്.