Wednesday, 30th April 2025
April 30, 2025

മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയിലേക്ക്

  • February 18, 2021 12:36 pm

  • 0

കോഴിക്കോട് : മെട്രോമാന്‍ ഇ. ശ്രീധരന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. താന്‍ നയിക്കുന്ന വിജയയാത്രയില്‍ അദ്ദേഹം പങ്കെടുത്ത് അംഗത്വം സ്വീകരിക്കും. കൂടുതല്‍ പേര്‍ വരുംദിവസങ്ങളില്‍ പാര്‍ട്ടിയിലെത്തുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

പല കാലഘട്ടങ്ങളിലായി രണ്ടു മുന്നണികളും ഇ.ശ്രീധരനെ എതിര്‍ക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്.. അദ്ദേഹത്തെ പോലുള്ളവര്‍ ബിജെപിയില്‍ വരുന്നത് കേരളത്തിന്റെ പൊതുവികാരമാണ്. മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബി ജെ പി വരണമെന്ന് ഇ ശ്രീധരന്‍ പ്രതികരിച്ചുഒമ്ബത് വര്‍ഷത്തെ രാഷ്ട്രീയ പ്രവേശനത്തിന്റെ വെളിച്ചത്തിലാണ് ബി ജെ പിയില്‍ ചേരുന്നത്. പാര്‍ട്ടി പറഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.