
‘മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശി’; ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണം; രമേശ് ചെന്നിത്തല
February 18, 2021 11:20 am
0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശിയെന്ന് ചെന്നിത്തല പറഞ്ഞു. സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാര്‍ഥികളുമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകണം. ധാര്‍ഷ്ട്യ മനോഭാവം മാറ്റിവയ്ക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പിന്‍വാതിലിലൂടെ നിയമിക്കപ്പെട്ടവരോടുള്ള മുഖ്യമന്ത്രിയുടെ വിധേയത്വം അവസാനിച്ചിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനമാകെ ബിജെപി സിപിഎം ബന്ധം രൂപപ്പെതായും ഇരുവരുടേയും ലക്ഷ്യം യുഡിഎഫിനെ പരാജയപ്പെടുത്തുക എന്നതാണെന്നും ചെന്നിത്തല പറഞ്ഞു. ബിജെപി സിപിഎം അന്തര്‍ധാര കൂടുതല്‍ ശക്തിപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, നിയമന കണക്കുകള്‍ മുഖ്യമന്ത്രി വിശദീകരിച്ചിട്ടും സമരം തുടരാനുറച്ച് ഉദ്യോഗാര്‍ഥികള്‍. മുഖ്യമന്ത്രിയോ മന്ത്രിമാരോ ചര്‍ച്ചയ്ക്ക് തയാറാകാത്തതാണ് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാവുന്നത്. ഇന്നലെ രാത്രി ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് റാങ്ക് ലിസ്റ്റില്‍ പെട്ടവര്‍ ഡി.വൈ.എഫ്.ഐ ഓഫീസിലെത്തി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് തീരുമാനമൊന്നുമില്ല.