Wednesday, 30th April 2025
April 30, 2025

ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27 ന്; പൊതു സ്ഥലത്ത് പൊങ്കാലയിടാന്‍ വിലക്ക്

  • February 17, 2021 12:14 pm

  • 0

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27 ശനിയാഴ്ചയാണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്ര കോമ്ബൗണ്ടിലോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാല ഉണ്ടായിരിക്കില്ല. ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാമെന്നും കുത്തിയോട്ട നേര്‍ച്ച ക്ഷേത്രത്തില്‍ തന്നെ പരിമിതപ്പെടുത്തിയെന്നും ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആചാരങ്ങള്‍ പാലിച്ച്‌ പൊങ്കാല ഉത്സവം നടത്താനാണ് ക്ഷേത്രം ട്രസ്റ്റിന്റെ തീരുമാനം. ഫെബ്രുവരി 19നു തോറ്റം പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിനു തുടക്കമാകും. പൊങ്കാല ദിവസമായ ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 10.50 ന് ക്ഷേത്രത്തില്‍ സജ്ജീകരിച്ച പണ്ടാര അടുപ്പില്‍ തീ കത്തിക്കും. ഉച്ചയ്ക്ക് 3.40 നാണ് പൊങ്കാല നിവേദ്യം. അന്നു രാത്രി പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് ഫെബ്രുവരി 28 ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവത്തിനു സമാപനമാകും.