Thursday, 23rd January 2025
January 23, 2025

സലിം കുമാറിന് രാഷ്ട്രീയ ലക്ഷ്യം- കമല്‍

  • February 17, 2021 11:59 am

  • 0

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് ഒഴിവാക്കിയെന്ന നടന്‍ സലിം കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍.സലിം കുമാറിന്റേത് രാഷ്ട്രീയ ലക്ഷ്യമാണ്. ഇതിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്ന് സലിം കുമാര്‍ പറയണമെന്നും കമല്‍ പറഞ്ഞു.ചലച്ചിത്ര മേളയിലേക്ക് ആരും ക്ഷണിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി . ഞാന്‍ നേരിട്ട് ക്ഷണിക്കാന്‍ തയ്യാറായിരുന്നു എന്നും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അക്കാര്യം പറഞ്ഞതുമാണ്. അതിനുള്ള അവസരമാണ് സലിം കുമാര്‍ നഷ്ടമാക്കിയത്കമല്‍ പറഞ്ഞു . ആര്‍ക്കെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെല്‍ ക്ഷമ ചോദിക്കാന്‍ തയ്യാറായിരുന്നുവെന്നും കമല്‍ പറഞ്ഞു.