
ഡോളര്‍കടത്ത് കേസ്: യുണിടാക് എംഡി സന്തോഷ് ഈപ്പന് അറസ്റ്റില്‍
February 16, 2021 4:23 pm
0
കൊച്ചി: ഡോളര്‍കടത്ത് കേസില്‍ യുണിടാക് എംഡി സന്തോഷ് ഈപ്പന് അറസ്റ്റില്‍. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന് കണ്ടെത്തിയത്.
അനധികൃതമായി ഡോളര്‍ സംഘടിപ്പിച്ചത് സന്തോഷ് ഈപ്പന്റെ നേതൃത്വത്തിലാണെന്ന കസ്റ്റംസ് കണ്ടെത്തലിലാണ് നടപടി. ലൈഫ് മിഷന് ഇടപാടിലെ കോഴപ്പണമാണ് ഡോളറാക്കി മാറ്റിയത്. സന്തോഷ് ഈപ്പനെതിരെ നിരവധി തെളിവുകളും കസ്റ്റംസിന് ലഭിച്ചെന്നാണ് വിവരം. യു എ ഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസറായ ഖാലിദാണ് ഡോളര്‍ കടത്തിയത്. ഡോളര്‍ അനധികൃതമായി സംഘടിപ്പിച്ചത് സന്തോഷ് ഈപ്പനാണെന്നാണ് കണ്ടെത്തല്‍. ഇദ്ദേഹത്തെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.