Thursday, 23rd January 2025
January 23, 2025

ഇന്ത്യയ്ക്ക് 317 റൺസ് ജയം

  • February 16, 2021 12:59 pm

  • 0

ചെന്നൈ: ആദ്യ ടെസ്റ്റിലേറ്റ കൂറ്റന്‍ പരാജയത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കി ടീം ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ഇംഗണ്ടിനെ പരാജയപ്പെടുത്തിയത് 317 റണ്‍സിന്. ആര്‍.ആശ്വിന്റെ ബോളിങ് ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് വലിയ ജയം സമ്മാനിച്ചത്. നാലാം ദിനം ബാറ്റിങ് ആരംഭിച്ചപ്പോള്‍ തന്നെ അശ്വിന്റെ ഡെലിവറിയില്‍ തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെ റിഷഭ് പന്ത് സന്ദര്‍കകരുടെ നാലാം വിക്കറ്റ് വീഴ്ത്തി. 53 പന്തില്‍ നിന്ന് 26 റണ്‍സ് എടുത്ത് നില്‍ക്കെ ലോറന്‍സിനെയാണ് പന്ത് വീഴ്ത്തിയത്. പിന്നാലെ റൂട്ടിനൊപ്പം ബെന്‍ സ്റ്റോക്ക്സ് കുറച്ച്‌ നേരം ക്രീസില്‍ നിന്നെങ്കിലും, അശ്വിന് മുന്‍പില്‍ വീണു. 12 റണ്‍സ് എടുത്ത പോപ്പിനെ അക്സര്‍ പട്ടേലും, ഒന്നാം ഇന്നിങ്സില്‍ ചെറുത്ത് നിന്ന ബെന്‍ ഫോക്സിനെ കുല്‍ദീപ് യാദവും മടക്കിപിന്നീടുള്ള വിക്കറ്റുകളും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വീഴ്ത്തി.

രണ്ടാം ഇന്നിങ്‌സില്‍ രവിചന്ദ്ര അശ്വിന്റെയും നായകന്‍ വിരാട് കോഹ്ലിയുടെയും കരുത്തിലാണ് ഇന്ത്യ 286 റണ്‍സെടുത്തത്. ഇംഗ്ലണ്ടിനു മുന്നില്‍ 482 എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ വച്ചത്. 134 പന്തുകളില്‍ നിന്നും 14 ഫോറുകളുടെയും ഒരു സിക്‌സിന്റെയും അകമ്ബടിയോടെയാണ് അശ്വിന്‍ സെഞ്ചുറി തികച്ചത്.

മൂന്നാം ദിനത്തില്‍ കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തിരിച്ചടിയായിരുന്നു. ആദ്യ ഓവറില്‍ തന്നെ പൂജാരയുടെ വിക്കറ്റ് പോയി. ഏഴു റണ്‍സെടുത്ത പൂജാരയെ ഫോക്‌സ് റണ്ണൗട്ടാക്കുകയായിരുന്നു. അധികം വൈകാതെ തന്നെ 26 റണ്‍സുമായി നിന്ന രോഹിത് ശര്‍മ്മയെ ലീച്ചിന്റെ പന്തില്‍ ഫോക്സ് സ്റ്റംപിങ്ങിലൂടെ പുറത്താക്കി. 26-ാം ഓവറില്‍ റിഷഭ് പന്തിന്റെ വിക്കറ്റും വീണതോടെ ഇന്ത്യന്‍ നില പരുങ്ങലിലായി. ക്രീസ് വിട്ടിറങ്ങി അനാവശ്യ ഷോട്ടിന് ശ്രമിച്ച പന്തിനെ ലീച്ചിന്റെ പന്തില്‍ ഫോക്‌സ് സ്റ്റംപ് ചെയ്യുകയായിരുന്നു. അക്ഷര്‍ പട്ടേലിന്റെ വിക്കറ്റാണ് അവസാനമായി വീണത്. ഇന്ത്യന്‍ നില പരുങ്ങലിലായെന്നു തോന്നിയ ഇടത്തുനിന്നാണ് അശ്വിനും കോഹ്ലിയും ചേര്‍ന്ന് സ്‌കോര്‍നില മുന്നോട്ടു നീക്കിയത്. അഹമ്മദാബാദിലാണ് അടുത്ത ടെസ്റ്റ്.