
സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 91.17 രൂപ
February 16, 2021 10:33 am
0
ന്യൂഡല്‍ഹി: ഫെബ്രുവരി മാസത്തില്‍ തുടര്‍ച്ചയായ ഒമ്ബതാം ദിവസവൂം പെട്രോള്‍ ഡീസല്‍ വിലകൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്ധിപ്പിച്ചത്. ഇതോടെ കൊച്ചിയില് പെട്രോളിന് 89 രൂപ 57 പൈസയായി. ഡീസലിന് 84 രൂപ 11 പൈസയായി. തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 24 പൈസയും ഡീസലിന് 85 രൂപ 51 പൈസയുമായി.
അതേസമയം ഭോപ്പാല്‍ അടക്കം മധ്യപ്രദേശില്‍ പലയിടത്തും പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് നൂറുകടന്നു. സാധാരണ പെട്രോളിന്റെ വില രാജസ്ഥാനിലും മധ്യപ്രദേശിലും നൂറിനടുത്തെത്തി.
പ്രീമിയം പെട്രോള്‍ വില 100 കടന്നതോടെ പഴയ രീതിയിലുള്ള അനലോഗ് മീറ്റര്‍ ഉപയോഗിക്കുന്ന പല പമ്ബുകളും അടച്ചു. അനലോഗ് മീറ്ററുകളില്‍ പെട്രോള്‍ വില രണ്ടക്കം മാത്രമേ രേഖപ്പെടുത്തൂ.
സാധാരണക്കാരന് ഇരുട്ടടിയായി ഇന്നലെ പാചക വാതക വിലയും വര്ധിച്ചിരുന്നു. ഗാര്ഹികാവശ്യത്തിനുള്ള പാചക വാതകത്തിന് 50 രൂപയാണ് ഇന്നലെ വര്ധിച്ചത്. മൂന്നു മാസത്തിനിടെ പാചകവാതകത്തിന് 175 രൂപയുടെ വര്ധനയാണ് ഉണ്ടായത്
രാജസ്ഥാനിലെ ഗംഗാനഗറില്‍ പെട്രോളിന് 99.26 രൂപ. ഹനുമാന്‍ഗഡില്‍ 98.22, ജയ്സാല്‍മീറില്‍ 97.73. മധ്യപ്രദേശിലെ സിദ്ദിയില്‍ പെട്രോള്‍ വില 98.14. ഷാഹ്ദോളില്‍ 98.67 ഉം ഖാണ്ഡ്വയില്‍ 98.31 ഉം റായസെനില്‍ 98.63 ഉം സത്നയില്‍ 98.58 ഉം രൂപയാണ് പെട്രോള്‍ വില. പെട്രോളിനും ഡീസലിനും രാജ്യത്ത് ഏറ്റവും കൂടുതല്‍ വാറ്റ് മധ്യപ്രദേശിലാണ്–– 39 ശതമാനം. രാജസ്ഥാനില്‍ പെട്രോളിന് 36 ശതമാനം വാറ്റും 1000 ലിറ്ററിന് 1500 രൂപ നിരക്കില്‍ റോഡ് സെസുമുണ്ട്.