കൊവാക്സിന്‍ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു
February 12, 2021 1:15 pm
0
സംസ്ഥാനത്ത് കൊവാക്സിന്‍ വിതരണം ആരംഭിച്ചു. സംസ്ഥാനത്ത് ഒരുലക്ഷത്തി പതിനായിരം ഡോസ് വാക്സിനാണ് വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. കൂടാതെ നിലവില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് വാക്സിന്‍ സ്റ്റോറുകളിലേക്ക് തിരിച്ചെത്തിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്സിന്‍ വിവാദത്തിലായത്, പരീക്ഷണം പൂര്‍ത്തിയാകും മുമ്ബ് വിതരണം ആരഭിച്ചതിനെ തുടര്‍ന്നാണ്.
ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തിന്‍റെ നിലപാട് ഫലപ്രാപ്തി പൂര്‍ണമായും തെളിയിക്കപ്പെടാത്ത വാക്സിന്‍ വിതരണം ചെയ്യേണ്ടതില്ലെന്നായിരുന്നു. കേരളത്തില്‍ ഇതുവരെ നല്കിയത് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീല്‍ഡ് വാക്സീനാണ്. കൊവാക്സിന്‍ സുരക്ഷിതമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റയും വാക്സിന്‍ നിര്‍മാതാക്കളുടെയും വാദം. കൊവാക്സിന് ഡല്‍ഹി ഉള്‍പ്പെടെ മറ്റ് പല സംസ്ഥാനങ്ങളിലും വിതരണം ചെയ്യുന്നുണ്ട്. ആരോഗ്യവകുപ്പിന്‍റെ തീരുമാനം രണ്ട് വാക്സിനുകളും നല്‍കണമെന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ്. കൂടാതെ പൊലീസ് ഉള്‍പ്പെടെ കൊവിഡ് മുന്നണി പോരാളികള്‍ക്ക് കൊവാക്സിന്‍ വിതരണം ചെയ്യും. സമ്മത പത്രം വാങ്ങിയാണ് കൊവാക്സിന്‍ കുത്തിവെപ്പ് എടുക്കുക.