‘നിയമലംഘനം നടത്തി’ ബി.ബി.സിക്ക് നിരോധനം ഏര്‍പെടുത്തി ചൈന
February 12, 2021 12:39 pm
0
ഡല്‍ഹി: അന്താരാഷ്ട്ര വാര്‍ത്താ ചാനലായ ബി.ബി.സി ചാനലിനു ചൈനയില്‍ നിരോധനം. ഉള്ളടക്ക ലംഘനത്തിന്റെ പേരിലാണ് ബിബിസി ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഉയിഗൂര്‍ മുസ്ലിംകളെ സംബന്ധിച്ച് വിവാദപരമായ ഉള്ളടക്കം സംപ്രേഷണം ചെയ്തതിലൂടെ രാജ്യത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.
യു.കെ നിയമം ലംഘിച്ചതിന് ചൈനീസ് ബ്രോഡ്കാസ്റ്ററായ സി.ജി.ടി.എന്‍ നെറ്റ്വര്‍ക്കിന്റെ ലൈസന്‍സ് ബ്രിട്ടന്‍ റെഗുലേറ്റര്‍ അസാധുവാക്കിയതിന് പിന്നാലെയാണ് ചൈനയുടെ നടപടി.
പ്രക്ഷേപണത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചാനല്‍ ലംഘിച്ചു എന്ന് ചൈനയുടെ ടിവി, റേഡിയോ ഭരണനിര്‍വ്വഹണ സംവിധാനം പറഞ്ഞു.
റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ സത്യസന്ധമായിരിക്കണമെന്നും, ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതാവണമെന്നുമുള്ള നിര്‍ദ്ദേശം ബിബിസി ലംഘിച്ചു എന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം.