Thursday, 23rd January 2025
January 23, 2025

നടന്‍ നാദിര്‍ഷായുടെ മകളുടെ വിവാഹാവശ്യത്തിനുള്ള ആഭരണങ്ങള്‍ അടങ്ങിയ ബാഗ് ട്രെയിനില്‍വച്ച്‌ മറന്നു

  • February 12, 2021 12:25 pm

  • 0

കൊച്ചി: നടന്‍ നാദിര്‍ഷായുടെ മകളുടെ വിവാഹാവശ്യത്തിനുള്ള ആഭരണങ്ങള്‍ അടങ്ങിയ ബാഗ് ട്രെയിനില്‍വച്ച്‌ മറന്നു. സ്‌റ്റേഷനില്‍ ഇറങ്ങിയതിനു ശേഷമാണ് ആഭരണങ്ങളടങ്ങിയ ബാഗ് മറന്ന കാര്യം നടനും കുടുംബത്തിനും ഓര്‍മവന്നത്. അപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷന്‍ വിട്ടിരുന്നു. ഒടുവില്‍ റെയില്‍വേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ബാഗ് തിരികെ കിട്ടിയത്.

വ്യാഴാഴ്ച രാവിലെയാണ് മകള്‍ ഐഷയുടെ നിക്കാഹിനായി നാദിര്‍ഷായും കുടുംബവും മലബാര്‍ എക്‌സ്‌പ്രസില്‍ കാസര്‍കോട് എത്തിയത്. എ വണ്‍ കോച്ചിലായിരുന്നു ബാഗ് മറന്നുവച്ചത്. ഉടന്‍ തന്നെ കാസര്‍കോട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനെ നാദിര്‍ഷാ വിവരം അറിയിച്ചു. ആര്‍.പി.എഫ്. അപ്പോള്‍ തന്നെ ട്രാവലിംഗ് ടിക്കറ്റ് ഇന്‍സ്‌പെക്ടറും ബാച്ച്‌ ഇന്‍ ചാര്‍ജുമായ എംമുരളീധരന് വിവരം കൈമാറി. അദ്ദേഹം ഉടന്‍ കോച്ച്‌ പരിശോധിച്ചു. കാസര്‍കോടിനും കുമ്ബളയ്ക്കും ഇടയില്‍ എത്തിയപ്പോള്‍ 41ാമത്തെ സീറ്റിനടിയില്‍ ബാഗ് കണ്ടെത്തി.

ഈ സമയം കോച്ചില്‍ ആരും ഇല്ലായിരുന്നു. വണ്ടിയില്‍ സ്‌പെഷ്യല്‍ ചെക്കിങ്ങിനെത്തിയ ആര്‍.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യനും കോണ്‍സ്റ്റബിള്‍ സുരേശനും ബാഗ് ഏല്‍പ്പിച്ചു.ട്രെയിന്‍ മംഗാലപുരത്തെത്തിയപ്പോള്‍ റോഡ് മാര്‍ഗമെത്തിയ നാദിര്‍ഷായുടെ ബന്ധുവിന് ബാഗ് കൈമാറി.