Thursday, 23rd January 2025
January 23, 2025

വാഹന പരിശോധന കണ്ട് ബൈക്ക് നിർത്താതെ പാഞ്ഞ യുവാവ് വീട്ടിലെത്തിയപ്പോൾ ഞെട്ടി

  • November 6, 2019 6:15 pm

  • 0

പരിശോധനയ്ക്കു നിന്നിരുന്ന ഉദ്യോഗസ്ഥർ വീട്ടിൽ. കോടാലി സ്വദേശി അഖിലാണ് ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്നതിനിടെ പരിശോധകരെ കണ്ട് നിർത്താതെ പോയത്. സ്മാർട്ട് ട്രേസർ വഴി വിലാസം കണ്ടെടുത്ത ഉദ്യോഗസ്ഥർ വീട്ടിലെത്തി കുറച്ചു സമയം കാത്തിരുന്ന ശേഷമാണ് അഖിൽ എത്തിയത്. 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോകുകയോ അപകടകരമായി വാഹനം ഓടിച്ചു പിടികൂടുകയോ ചെയ്യുന്നവരെ ഒരാഴ്ച താലൂക്ക് ആശുപത്രിയിൽ സന്നദ്ധ സേവനത്തിനും നിയോഗിക്കും. ഇത്തരത്തിൽ 3 പേരെ ആശുപത്രി സേവനത്തിനായി നിയോഗിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതും യാത്രികർക്കു പരുക്കേൽക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നതു പെരുകിയതോടെ മോട്ടോർ വാഹന വകുപ്പ് ഹെൽമറ്റ് വേട്ട ശക്തമാക്കി. ഇന്നലെ ഹെൽമറ്റ് ധരിക്കാത്തതിനു 15 ബൈക്കുകൾ പിടികൂടി. ബൈക്കുകൾ ഓടിച്ചവരുടെ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു. ഇവരുടെ ലൈസൻസ് 3 മുതൽ 6 മാസം വരെ റദ്ദാക്കും.

ചാലക്കുടി, കൊടകര, പോട്ട എന്നീ മേഖലകളിലെ 10 ഓട്ടോറിക്ഷ സ്റ്റാൻഡുകളിൽ നടത്തിയ രാത്രികാല മിന്നൽ പരിശോധനയിൽ ഓട്ടോറിക്ഷകൾ അമിത കൂലി ഈടാക്കിയതു കണ്ടെത്തി. 18 ഓട്ടോറിക്ഷകൾ കണ്ടെത്തി കേസ് എടുത്തു. എൻഫോഴ്സ്മെന്റ് ആർടിഒ ഷാജി മാധവന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയ്ക്ക് എംവിഐ വി.. അബ്ദുൽ ജലീൽ, എഎംവിഐ പ്രവീൺകുമാർ, കെ. രഞ്ജൻ, സി. വിനേഷ്, തോമസ് എന്നിവർ നേതൃത്വം നൽകി.