ഐപിഎല്‍ താരലേലത്തിന്റെ അന്തിമപട്ടികയില്‍ നിന്നും ശ്രീശാന്ത് പുറത്ത്
February 12, 2021 10:38 am
0
മുംബൈ: നീണ്ട ഇടവേളക്കു ശേഷം വിലക്കു നീങ്ങി ക്രിക്കറ്റിെന്റ മായികപ്രഭയിലേക്ക് വീണ്ടുമെത്തിയ ശ്രീശാന്തിന് ഇരുട്ടടിയായി ഐ.പി.എല്‍ താരലേലം. മോശമല്ലാത്ത തുക സ്വയം നിശ്ചയിച്ച് കഴിഞ്ഞയാഴ്ച രജിസ്റ്റര്‍ ചെയ്തിട്ടും ബി.സി.സി.ഐ പുറത്തുവിട്ട താരപ്പട്ടികയില്‍ ശ്രീശാന്തില്ല. 164 ഇന്ത്യക്കാരുള്‍പെടെ 292 പേരാണ് പട്ടികയില്‍ ഇടംപിടിച്ചത്. ഫെബ്രുവരി 18ന് ചെന്നൈയിലാണ് താരലേലം.
വാതുവെപ്പ് വിവാദത്തില്‍ കുരുങ്ങി ഏഴുവര്‍ഷം സസ്പെന്‍ഷനില്‍ കഴിഞ്ഞതിനൊടുവിലാണ് അടുത്തിടെ ശ്രീശാന്ത് തിരികെയെത്തിയത്. മുഷ്താഖ് അലി ട്രോഫിയില്‍ കേരളനിരയില്‍ മോശമല്ലാത്ത പ്രകടനം നടത്തിയ താരം നാലു വിക്കറ്റും വീഴ്ത്തി. രജിസ്റ്റര്‍ ചെയ്യുേമ്ബാള്‍ 75 ലക്ഷം രൂപയാണ് അടിസ്ഥാന വിലയിട്ടിരുന്നത്.
ഐ.പി.എല്‍ പുതിയ സീസണില്‍ താരലേലത്തിന് മൊത്തം 114 പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെന്നും പങ്കാളികളായ എട്ടു ടീമുകള്‍ക്കും ബോധിക്കാത്തതാകാം പട്ടികയില്‍ വരാതിരുന്നതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജസ്ഥാന് റോയല്‍സ് ജഴ്സിയില്‍ കളിക്കുന്നതിനിടെ 2013ലാണ് വാതുവെപ്പ് വിവാദത്തില്‍ കുരുങ്ങി ശ്രീശാന്തും സഹതാരങ്ങളായ അങ്കിത് ചവാന്‍, അജിത് ചാണ്ടില എന്നിവരും അറസ്റ്റിലാകുന്നത്. മുംബൈയിലെ ഹോട്ടല്‍ മുറിയില്‍വെച്ചായിരുന്നു അറസ്റ്റ്. ഏഴു വര്‍ഷത്തെ സസ്പെന്ഷന് ഈ വര്‍ഷം അവസാനിച്ചുവെങ്കിലും ഐ.പി.എല്ലില്‍ ഇറങ്ങാനാകുമോ എന്നാണ് പുതിയ ആശങ്ക.
കേരളത്തില്‍നിന്ന് ശ്രീശാന്ത് പുറത്തായെങ്കിലും സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന് തുടങ്ങിയവര്‍ പട്ടികയിലുണ്ട്.
രാജസ്ഥാന് റോയല്‍സ് നായകന്‍ സ്റ്റീവ് സ്മിത്ത്, കിങ്സ് ഇലവന്‍ പഞ്ചാബ് വേണ്ടെന്നുവെച്ച െഗ്ലന്‍ മാക്സ്വെല്, മധ്യനിര ബാറ്റ്സ്മാന് കേദാര്‍ ജാദവ്, ഹര്‍ഭജന്‍ സിങ് തുടങ്ങിയവര്‍ ഏറ്റവും ഉയര്‍ന്ന വിലയിട്ട താരങ്ങളുടെ നിരയിലാണ്. ഷകീബുല്‍ ഹസന്‍, മുഈന്‍ അലി, സാം ബില്ലിങ്സ്, ലിയാം പ്ലങ്കറ്റ്, ജേസണ്‍ റോയ്, മാര്‍ക് വുഡ് എന്നിവരും രണ്ടുകോടി അടിസ്ഥാന വിലയുള്ളവരാണ്.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ 20 ലക്ഷം രുപ അടിസ്ഥാന വിലയില്‍ ലേലത്തിനുണ്ട്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 13 താരങ്ങളുടെ ഒഴിവുള്ളപ്പോള്‍ ഹൈദരാബാദിന് മൂന്നു പേരെ മാത്രമേ ആവശ്യമുള്ളൂ.