മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ ഇനി കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കാം
February 10, 2021 4:36 pm
0
പ്രകൃതിദത്ത ചേരുവകളിലൊന്നാണ് കറ്റാര്‍ വാഴ ജെല്‍. കറ്റാര്‍വാഴ ചെടിയുടെ ഇലകളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഈ ജെല്‍ തലമുടി, ചര്‍മ്മം എന്നിവയ്ക്ക് ഏറെ നല്ലതാണ്. ജെല്‍ ചര്‍മ്മത്തിലേക്ക് വളരെ എളുപ്പത്തില്‍ ആഗിരണം ചെയ്യുപ്പെടുന്നതാണ്. ഇത് എല്ലാതരം ചര്‍മ്മക്കാര്‍ക്കും അനുയോജ്യമാണ്.
ചര്‍മ്മത്തെ എല്ലായ്പ്പോഴും കൂടുതല്‍ ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്താനായി കുളി കഴിഞ്ഞയുടനെ കറ്റാര്‍വാഴ ജെല്‍ ഒരു മോയ്‌സ്ചുറൈസറായി ഉപയോഗിക്കുന്നത് ശീലമാക്കാവുന്നതാണ്. സൂര്യതാപം ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ലഘൂകരിക്കാനും കറ്റാര്‍വാഴ നീരിന് കഴിയും.
ചെറിയ മുറിവുകളും പൊള്ളലും ഭേദമാക്കാന്‍ കറ്റാര്‍ വാഴ ജെല്‍ ഏറ്റവും ഫലപ്രദമാണ്. വേനല്‍ക്കാല ദിനങ്ങിലെ വേദനാജനകമായ ചൂടില്‍ നിന്നും ചര്‍മ്മത്തെ തണുപ്പിക്കാന്‍ ഇത് ഉപയോഗിക്കാം. മുഖക്കുരു, പാടുകള്‍ എന്നിവ വേഗത്തില്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും.