Wednesday, 30th April 2025
April 30, 2025

വാളയാര്‍ കേസില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പെണ്‍കുട്ടികളുടെ അമ്മ

  • February 10, 2021 2:46 pm

  • 0

ഇടുക്കി : വാളയാര്‍ കേസില്‍ തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് പെണ്‍കുട്ടികളുടെ അമ്മ. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് ഡിവൈഎസ്പി സോജനും എസ്. ഐ ചാക്കോയ്ക്കുമെതിരെ നടപടി വേണമെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. നടപടി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി.

കുറച്ചു ദിവസം കൂടി നോക്കും, നടപടിയെടുത്തില്ലെങ്കില്‍ നേരിട്ട് ജനങ്ങളിലേയ്ക്ക് ഇറങ്ങാനാണ് തീരുമാനം. സ്ത്രീകള്‍ക്ക് പ്രധാനം തലയിലെ മുടിയാണ്. അത് എടുത്തുകൊണ്ട് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങും. തന്റെ സങ്കടം ജനങ്ങള്‍ ഏറ്റെടുക്കുമെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

തന്റെ മക്കളെ കുറിച്ച്‌ മോശമായി സംസാരിച്ച സോജനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും അവര്‍ പറഞ്ഞുകേരള യാത്ര നടത്തി സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി.