ഒരു വര്‍ഷത്തിനുശേഷം എണ്ണവില 60 ഡോളറിനു മുകളില്‍
February 10, 2021 1:07 pm
0
കുവൈത്ത് സിറ്റി: കുവൈത്ത് ഉള്‍പ്പെടെ എണ്ണ ഉല്പാദക രാജ്യങ്ങള്‍ക്ക് സന്തോഷം പകര്‍ന്ന് എണ്ണ വില ഒരു വര്‍ഷത്തിനുശേഷം ബാരലിന് 60 ഡോളറിനു മുകളിലെത്തി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ 11.26 ഡോളറിലേക്ക് കൂപ്പുകുത്തിയതിനുശേഷം ക്രമേണ വര്‍ധിച്ചാണ് ഇൗ നിലയിലെത്തിയത്. കഴിഞ്ഞവര്‍ഷം ലഭിച്ച കൂടിയ വില ജനുവരിയില്‍ രേഖപ്പെടുത്തിയ 63.27 ഡോളറാണ്. കഴിഞ്ഞദിവസങ്ങളിലെ പ്രവണത തുടരുകയാണെങ്കില്‍ വൈകാതെ ഇൗ നില ഭേദിക്കും. 2020ല്‍ ലഭിച്ച ശരാശരി വില 20.64 ഡോളര്‍ മാത്രമാണ്.
ഇത് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഉള്‍പ്പെടെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഉല്പാദനം വര്‍ധിപ്പിക്കുമെന്ന ഒപെക്, നോണ്‍ ഒപെക് കൂട്ടായ്മയുടെ തീരുമാനം നടപ്പാക്കിത്തുടങ്ങിയിട്ടും എണ്ണവില ഉയരുന്നത് കുവൈത്ത് ഉള്‍പ്പെടെ രാജ്യങ്ങള്‍ക്ക് സന്തോഷം പകരുന്നതാണ്. 2021ല്‍ ഡിമാന്‍ഡ് വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് ഉല്പാദനം പ്രതിദിനം അഞ്ചുലക്ഷം ബാരല്‍ വര്‍ധിപ്പിക്കാന്‍ ഒപെക്, നോണ്‍ ഒപെക് കൂട്ടായ്മ കഴിഞ്ഞ ഡിസംബറില്‍ തീരുമാനിച്ചത്. ബജറ്റ് സന്തുലനം സാധ്യമാവണമെങ്കില്‍ ഇനിയും വില കൂടേണ്ടതുണ്ട്. ലോക രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച കോവിഡ് 19 ആണ് എണ്ണവില കൂപ്പുകുത്താന്‍ ഇടയാക്കിയത്. ചെലവുചുരുക്കി രാജ്യം ബജറ്റ് അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്.