ഇടുക്കി ഭൂമിപ്രെശ്നം; നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി
November 6, 2019 5:00 pm
0
പ്രതിപക്ഷത്തിന്റെ ആവശ്യം 15 സെന്റില്‍ കൂടുതലുള്ള ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കിയില്‍ മാത്രം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് . അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് പി.ജെ. ജോസഫ് എം.എല്‍.എ ആണ് .
ഇപ്പോള്‍ ഇടുക്കിയിലേത് 1964 ല്‍ ഭൂപരിധി നിയമം രൂപീകരിക്കുന്ന കാലത്തെ സ്ഥിതിയല്ല . ഇപ്പോഴും ഇടുക്കിയിലുള്ളവരെ കൈയേറ്റക്കാരായി കാണുന്നു. സര്‍ക്കാര്‍ നടപടിയില്‍ ഒരു ന്യായീകരണവുമില്ല. മറ്റ് 13 ജില്ലകളിമുള്ള ആളുകള്‍ക്ക് ലഭിക്കുന്ന അവകാശം ഇടുക്കിക്കാര്‍ക്ക് നിഷേധിക്കുന്നത് വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു.നിയന്ത്രണങ്ങള്‍ വിവേചനപരമാണെന്നാണ് പിജെ ജോസഫ് ആരോപിച്ചത്.
നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ ജില്ലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. മാത്രമല്ല 15 സെന്റിനും 1500 ചതുരശ്ര അടിക്ക് മുകളിലുമുള്ള നിര്‍മാണങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നീക്കവുമുണ്ട്. ഇത് ആപത്കരമായൊരു സന്ദേശമാണ് നല്‍കുന്നതെന്നും പിജെ ജോസഫ് പറഞ്ഞു.
ഹൈക്കോടതി വിധിയുടെയും പരാമര്‍ശങ്ങളുടെയും അടിസ്ഥാനത്തിലും സാധാരണ ജനങ്ങള്‍ക്ക് സഹായകരവുമാകുന്ന നിലയിലുമാണ് ഭൂപരിധി നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നതെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇതിന് മറുപടി നല്‍കി. ചെറുകിട കെട്ടിടങ്ങള്‍ നിയമവിധേയമാക്കാന്‍ ഈ നടപടിയിലൂടെ സാധിച്ചു. മറിച്ച് എന്തെങ്കിലുമൊരു നിലപാട് സര്‍ക്കാരിനില്ല. കോടതി കാലാകാലങ്ങളായി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളും ഒപ്പം പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജികളും മറ്റും പരിഗണിച്ചാണ് ഇത്തരമൊരു നിലപാടെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ ചര്‍ച്ച തുടരുകയാണ്. ഇന്ന് ശൂന്യവേളയില്‍ മഞ്ചക്കണ്ടി പോലീസ് വെടിവെപ്പും, വാളയാര്‍ കേസും പ്രതിപക്ഷം ഉന്നയിക്കുമെന്നാണ് വിവരം.