Wednesday, 30th April 2025
April 30, 2025

പെട്രോള്‍ വില ഇനിയും കൂട്ടണം, എന്നാലേ ഉപഭാഗം കുറയൂ- വിചിത്രവാദവുമായി ജേക്കബ് തോമസ്

  • February 10, 2021 11:44 am

  • 0

തിരുവനന്തപുരം: ഇന്ധന വിലവര്‍ദ്ധനവിനെ ന്യായീകരിച്ച്‌ മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. ഇന്ധന വില വര്‍ധിച്ചാല്‍ ഉപയോഗം കുറയുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇന്ധനവില ഇനിയും കൂട്ടിയാല്‍ അതിന്റെ ഉപയോഗം കുറയ്ക്കാം. ടെസ്ല പോലുള്ള കമ്ബനികള്‍ അതിന്റെ സാധ്യത തുറക്കുകയാണെന്നും സ്വകാര്യ ചാനലിനോട് ജേക്കബ് തോമസ് പറഞ്ഞു.

ഇതോടെ ഇന്ത്യയില്‍ ഇലക്‌ട്രിക് കാറുകളെത്തും. ഇന്ധന വില വര്‍ദ്ധിക്കുന്നത് നല്ലതാണെന്ന് പരിസ്ഥിതി വാദിയായ ഞാന്‍ പറയും. നികുതി കൂട്ടിയാലേ പാലം പണിയാനും സ്കൂളില്‍ കമ്ബ്യൂട്ടര്‍ വാങ്ങാനും കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

താന്‍ എന്തുകൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം നേരത്തേ വിശദീകരിച്ചിരുന്നുസിവില്‍ സര്‍വീസ് തെരഞ്ഞെടുക്കുമ്ബോള്‍ രാജ്യത്തേയും ജനങ്ങളേയും സേവിക്കാനാണ് ആഗ്രഹിച്ചത്. രാഷ്ട്രബോധമില്ലാത്ത ചിലരുടെ ഇഷ്ടങ്ങള്‍ക്ക് എതിരു നിന്നപ്പോള്‍ അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതായിരുന്നു ജേക്കബ് തോമസിന്റെ വിശദീകരണം.