
വിധവയായ വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ചു കയറി, ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി പീഡിപ്പിച്ചു; രണ്ടു യുവാക്കള്‍ അറസ്റ്റില്‍
February 8, 2021 4:20 pm
0
ചെറുതോണി: മുരിക്കാശ്ശേരിയില്‍ വിധവയായ വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. മൂങ്ങാപ്പാറ സ്വദേശികളായ വെട്ടിച്ചിറയില്‍ ജിനീഷ് (37), കള്ളിപ്പാറ കണിയാറശ്ശേരില് ജോബി (33) എന്നിവരെയാണ് മുരിക്കാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.മനാത്തറയിലുള്ള പരാതിക്കാരിയുടെ വീട്ടില്‍ പ്രതികളായ ജോബിയും ജിനീഷും മുമ്ബ് ജോലിക്ക് വന്നിരുന്നതിനാല്‍ വീട്ടമ്മയുമായി അടുത്ത പരിചയത്തിലായിരുന്നു.സംഭവ ദിവസം രാത്രി എട്ടുമണിയോടെ വീട്ടിലെത്തിയ യുവാക്കള്‍ ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിന്‍ ലൂയീസിന്റെ നേതൃത്വത്തില്‍ നടപടി പൂര്‍ത്തിയാക്കി പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി. തൊടുപുഴ ഡിവൈ.എസ്.പിക്കാണ് തുടരന്വേഷണ ചുമതല.