ബോണി കപൂറിന് അജിത്തിന്റെ അന്ത്യശാസനം! അമല പോളിന് സംഭവിച്ചത് ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും
August 24, 2019 11:00 am
0
തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് നേര്‍കൊണ്ട പാര്‍വൈ. എച്ച് വിനോദ് സംവിധാനം ചെയ്ത സിനിമ ആഗസ്റ്റ് 8നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. പിങ്കിന്‍രെ റീമേക്കുമായാണ് ഇത്തവണ തല എത്തുന്നത്. ബോളിവുഡിലെ എക്കാലത്തേയും മികച്ച വിജയചിത്രങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്.
ജെമിനി ഫിലിംസായിരുന്നു സിനിമയുടെ തമിഴ് വിതരണാവകാശം സ്വന്തമാക്കിയത്. 20 കോടി നല്‍കാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. നിശ്ചിത സമയത്ത് തുക നല്‍കാന്‍ ജെമിനി ഫിംലിംസിന് കഴിഞ്ഞിരുന്നില്ലെന്നും ഇതേക്കുറിച്ച് അജിത്തും ബോണി കപൂറും സംസാരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗസ്റ്റ് 1 ന് ഇക്കാര്യം തീരുമാനമാക്കണമെന്ന നിര്‍ദേശമായിരുന്നുവത്രേ അജിത്ത് നല്‍കിയത്. അവസാന നിമിഷം സിനിമയുടെ റിലീസ് മാറ്റുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാനായാണ് താരം ഇക്കാര്യത്തില്‍ ഇടപെട്ടത്. നേരത്തെ അമല പോളിന്റെ ആടൈ റിലീസ് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മാറ്റിയിരുന്നു.
മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു പിന്നീട് സിനിമ പ്രദര്‍ശിപ്പിച്ചത്. നേര്‍കൊണ്ട പാര്‍വൈയുടെ തമിഴ്‌നാട് വിതരണാവകാശത്തെക്കുറിച്ചുള്ള ട്വീറ്റുമായി ബോണി കപൂറും എത്തിയിട്ടുണ്ട്. തടസ്സങ്ങളൊന്നുമില്ലാതെ സിനിമ എത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയതായും യൂട്യൂബ് ചാനല്‍ പറയുന്നു. തമിഴ്‌നാടിന് പുറമേ കേരളത്തിലും കര്‍ണ്ണാടകയിലുമൊക്കെ ചിത്രം എത്തുന്നുണ്ട്.