
ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ പേരില്‍ തട്ടിപ്പ്
February 8, 2021 3:55 pm
0
കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ വഴി വ്യാപകമായി തട്ടിപ്പുകള്‍ നടക്കുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. പ്രമുഖ സൈറ്റുകളില്‍ നിന്നാണെന്ന വ്യാജേന വന്‍തുകയോ സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിച്ചു കൊണ്ട് തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കത്തുകള്‍ വഴിയോ ഫോണ്‍കോളുകള്‍ വഴിയോ ആണ് തട്ടിപ്പ്.
കേരളപൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
– ജാഗ്രത പാലിക്കുക.
പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ നിന്നാണെന്ന വ്യാജേന കത്തുകള്‍ വഴിയോ, ഫോണ്‍കാളുകള്‍ വഴിയോ വന്‍തുകയോ, മറ്റു സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിച്ചുക്കൊണ്ട് തട്ടിപ്പുകാര്‍ നമ്മളെ ബന്ധപ്പെടുകയും; സമ്മാനം കൈപറ്റുന്നതിന് സര്‍വീസ് ചാര്‍ജ്ജായോ, ടാക്‌സായോ തുക നല്‍കാന്‍ ആവശ്യപെടുകയും ചെയ്യുന്ന രീതിയിലാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്. ഇത്തരത്തില്‍ തുക നല്‍കുന്ന പക്ഷം, നമ്മുടെ പണം നഷ്ട്ടപ്പെടുന്നതായിരിക്കും. ഇത്തരത്തില്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയുംവേഗം സൈബര്‍ പോലീസിനെ വിവരം അറിയിക്കുക.
ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍നിന്ന് എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിയാല്‍ തൊട്ടടുത്ത ദിവസം നറുക്കെടുപ്പില്‍ വിജയിയാണെന്ന് അറിയിച്ച് ചില വിളിയെത്തിയിരുന്നു. മുമ്ബ് ഫോണ്‍ വിളി എത്തിയിരുന്നത് ഇംഗ്ലീഷിലായിരുന്നു. എന്നാലിന്ന് മലയാളികളാണ് വിളിക്കുന്നത്. അതും സ്ത്രീകള്‍. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നതോടെയാണ് തട്ടിപ്പുകാരുടെ ഫോണ്‍ വിളിയെത്തുക. ആദ്യം വിളിക്കുക ഓര്‍ഡര്‍ ചെയ്ത സാധനം കിട്ടിയല്ലോ, ഇതിന് പ്രശ്നങ്ങളൊന്നും ഇല്ലല്ലോ എന്ന് തിരക്കിയാകും. ഇത് കഴിഞ്ഞുള്ള ദിവസം വീണ്ടും ഫോണ്‍ വിളിയെത്തും. ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങിയവര്‍ക്കായി നടത്തിയ നറുക്കെടുപ്പില്‍ മെഗാ ബമ്ബര്‍ സമ്മാനം ലഭിച്ചു എന്നാകും ഈ വിളിയില്‍ അറിയിക്കുക.
നേരത്തെ ജോലിവാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടന്നിരുന്നത്. വാട്സ്‌ആപ്പ് വഴി നടക്കുന്ന ജോലി തട്ടിപ്പിനെതിരെ കേരള പൊലീസ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വീട്ടിലിരുന്ന് പണം സമ്ബാദിക്കാമെന്ന പേരില്‍ ‘വര്‍ക്ക് ഫ്രം ഹോം’ ജോലി അവസരങ്ങളാണ് വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ വഴി വാഗ്ദാനം ചെയ്തിരുന്നത്. നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ ജോലി നഷ്ടപ്പെട്ട് പുതിയ ജോലി അന്വേഷിക്കുന്ന കൂടുതല്‍ ആളുകള്‍ ഇത്തരമൊരു ചതിക്കുഴിയില്‍ വീഴാനുള്ള സാധ്യത കൂടി കണക്കിലെടുത്തായിരുന്നു പൊലീസിന്‍റെ മുന്നറിയിപ്പ്.