Thursday, 23rd January 2025
January 23, 2025

ഇ​ഷാ​ന്തി​ന് 300 ടെ​സ്റ്റ് വി​ക്ക​റ്റ്

  • February 8, 2021 3:35 pm

  • 0

ചെ​ന്നൈ: ഇ​ന്ത്യ​ന്‍ പേ​സ​ര്‍ ഇ​ഷാ​ന്ത് ശ​ര്‍​മ ടെ​സ്റ്റി​ല്‍ 300 വി​ക്ക​റ്റ് തി​ക​ച്ചു. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ലാ​ണ് ഇ​ഷാ​ന്ത് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഇം​ഗ്ലീ​ഷ് ബാ​റ്റ്സ്മാ​ന്‍ ഡാ​ന്‍ ലോ​റ​ന്‍​സി​നെ വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​ടു​ക്കി​യാ​ണ് വ​ലം​കൈ​യ​ന്‍ പേ​സ​ര്‍ 300 വി​ക്ക​റ്റ് ക്ല​ബി​ല്‍ അം​ഗ​മാ​യ​ത്.

ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ഇ​ന്ത്യ​ന്‍ പേ​സ് ബൗ​ള​റാ​ണ് ഇ​ഷാ​ന്ത്. ക​പി​ല്‍​ദേ​വ്, സ​ഹീ​ര്‍ ഖാ​ന്‍ എ​ന്നി​വ​രാ​ണ് മു​ന്‍​പ് ടെ​സ്റ്റി​ല്‍ 300 വി​ക്ക​റ്റ് നേ​ട്ടം കൊ​യ്ത​വ​ര്‍. ക​രി​യ​റി​ലെ 98 ടെ​സ്റ്റി​ലാ​ണ് ഇ​ഷാ​ന്ത് 300 വി​ക്ക​റ്റ് തി​ക​ച്ച​ത്.