
വിജയസാധ്യത തീരെ കുറവുള്ള സ്ഥലത്ത് ധര്‍മ്മജനെ നിര്‍ത്തിയാല്‍ മതി
February 8, 2021 2:31 pm
0
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുമെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കിയിരുന്നു. ധര്‍മ്മജന് കോണ്‍ഗ്രസ് പച്ചക്കൊടി കാണിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. യുവാക്കളെയും പുതുമുഖങ്ങളെയും പരിജനിക്കുന്നതിന്റെ ഭാഗമായിട്ടാണ് ധര്‍മ്മജനെയും കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. ധര്‍മ്മജനെ ബാലുശ്ശേരിയിലോ വൈപ്പിനിലോ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താമെന്നാണ് യു ഡി എഫ് തീരുമാനം.
സിപിഎം ശക്തി കേന്ദ്രമായ ബാലുശേരിയില്‍ ധര്‍മ്മജനെ പരീക്ഷിക്കാനായിരുന്നു കോണ്‍ഗ്രസ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, ദളിത് കോണ്‍ഗ്രസ് ഇതിനെതിരെ രംഗത്ത് വന്നതോടെ, എറണാകുളത്തെ വൈപ്പിന്‍ ധര്‍മ്മജന് നല്‍കിയാലോ എന്നൊരു ആലോചനയും നേതൃത്വം നടത്തുന്നുണ്ട്. കോണ്‍ഗ്രസ്സിന് വിജയ സാധ്യത തീരെ കുറവായ ഇടങ്ങളാണ് ബാലുശ്ശേരിയും വൈപ്പിനും. ഇവിടെ എവിടെയെങ്കിലും ധര്‍മ്മജനെ നിര്‍ത്തിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ഉന്നതര്‍ക്കെതിരെ പരീക്ഷിക്കാന്‍ പറ്റുന്ന തുറുപ്പു ചീട്ടായിട്ടാണ് കോണ്‍ഗ്രസ്സ് ധര്‍മ്മജനെ കാണുന്നത്. അതുകൊണ്ടാണ് സി പി എമ്മിന് ബലസ്വാധീനമുള്ള ഈ സ്ഥലങ്ങളില്‍ ധര്‍മ്മജനെ നിര്‍ത്തിയാലോ എന്ന ആലോചന കോണ്‍ഗ്രസ് നടത്തുന്നത്.
അതേസമയം സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ മറികടന്നാല്‍ മാത്രമേ ധര്മജന് മത്സരിക്കാനാവൂ. ധര്‍മ്മജനെതിരെ ദളിത് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ധര്‍മ്മജന്‍ വേണമെങ്കില്‍ പിണറായി വിജയനെതിരെ മത്സരിക്കട്ടെയെന്നും ദളിത് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ ടീം എത്തി വിജയ സാധ്യത പരിശോധിച്ച ശേഷമായിരിക്കും ധര്‍മ്മജന് സീറ്റ് നല്‍കുക. നടനെതിരെ സംവരണ മണ്ഡലമായ ബാലുശേരിയില്‍ ദളിത് കോണ്‍ഗ്രസ് തന്നെ രംഗത്തുവന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നീക്കം.