Wednesday, 30th April 2025
April 30, 2025

കൂടത്തായി കൊലപാതകം; ജോളിയുടെ ജാമ്യം സുപ്രിംകോടതി സ്‌റ്റേ ചെയ്തു

  • February 8, 2021 2:07 pm

  • 0

കൂടത്തായി കൊലപാതക പരമ്ബര കേസിലെ പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ജാമ്യം സ്‌റ്റേ ചെയ്തത് ജസ്റ്റിസുമാരായ മോഹന ശാന്തന ഗൗഡര്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ്. ഹൈക്കോടതി ജോളിക്ക് ജാമ്യം നല്‍കിയത് കൂടത്തായി കൊലപാതക പരമ്ബരയിലെ അന്നമ്മയെ കൊലപ്പെടുത്തിയ കേസിലാണ്.

സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. സുപ്രിംകോടതി, സര്‍ക്കാരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൂടാതെ പ്രതിയെ വിട്ടയച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ കസ്റ്റഡിയില്‍ എടുക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.