Thursday, 23rd January 2025
January 23, 2025

ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നു

  • February 5, 2021 11:34 am

  • 0

ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ശ്രദ്ധയോടെ തുടക്കമിട്ട് ഇംഗ്ലഷ് ബാറ്റിംഗ് നിര. ടോസ് നേടിയ ഇംഗ്ലണ്ട് ചായക്ക് പിരിയുമ്ബോള്‍ 13 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 35 റണ്‍സ് മാത്രമാണ് എടുത്തിരിക്കുന്നത്. ഓപ്പണര്‍മാരായ റോറി ബേണ്‍സ് 13 റണ്‍സുമായും ഡോം സിബ്ലി 15 റണ്‍സുമാണ് എടുത്തിരിക്കുന്നത്. 33 പന്തിലാണ് ബേണ്‍സ് 13 റണ്‍സ് എടുത്തിരിക്കുന്നത്. 15 റണ്‍സ് നേടാന്‍ സിബ്ലി 46 പന്തുകള്‍ നേരിട്ടു. ഇരുവരേയും റണ്‍സ് നേടാന് അവസരം നല്‍കാത്തവിധം കൃത്യതയോടെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിയുന്നത്.

ഇന്ത്യക്കായി ഇഷാന്ത് ശര്‍മ്മ 5 ഓവറില്‍ 8 റണ്‍സുമാത്രമാണ് വിട്ടുകൊടുത്തിരിക്കുന്നത്. ഇന്ത്യയിലെ തന്റെ ആദ്യ ടെസ്റ്റ് കളിക്കുന്ന ബൂംമ്ര അഞ്ച്് ഓവറില്‍ 12 റണ്‍സാണ് വിട്ടുകൊടുത്തത്അശ്വിന്‍ 4 ഓവറില്‍ 13 റണ്‍സാണ് നല്‍കിയിരിക്കുന്നത്.