ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയ്ക്ക് നാളെ തുടക്കം
February 4, 2021 4:08 pm
0
ചെന്നൈ : കൊറോണ കാലത്തെ എല്ലാ നിരാശകളും അകറ്റിക്കൊണ്ട് ടീം ഇന്ത്യ സ്വന്തം നാട്ടിലെ ആദ്യ അന്താരാഷ്ട്രപരമ്ബരയ്ക്കായി നാളെ ഇറങ്ങുന്നു. ഇംഗ്ലണ്ടിനെ തിരായ നാല് ടെസ്റ്റുകളുടെ പരമ്ബരയാണ് നാളെ ചെന്നൈ ചിദംബരം സ്റ്റേഡിയ ത്തില്‍ നടക്കുന്നത്. 11 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ അന്താരാഷ്ട്ര മത്സരം നടക്കുന്നത്. 2020 മാര്‍ച്ച് മാസം ദക്ഷിണാഫ്രിക്ക പരമ്ബരയ്ക്കായി ഇന്ത്യയിലെത്തിയ നാളുകളിലാണ് ആഗോള തലത്തില്‍ കൊറോണ ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്.
ഓസീസിനെ അവരുടെ മണ്ണില്‍ തകര്‍ത്ത ആത്മവിശ്വസത്തിലും പരിക്കുമാറി എല്ലാ സീനിയര്‍ താരങ്ങളും കളിക്കിറങ്ങുന്നതും ഇന്ത്യയ്ക്ക് വലിയ കരുത്താണ് നല്‍കുക. എതിരാളികളായ ഇംഗ്ലണ്ട് ശ്രീലങ്കയെ അവരുടെ മണ്ണില്‍ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഭൂഖണ്ഡത്തിലെ ഏറ്റവും ശക്തമായ ടീമായ ഇന്ത്യ ക്കെതിരെ ഇറങ്ങാന്‍ പോകുന്നത്.
രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ഓപ്പണറാകുമെന്ന് തന്നെയാണ് സൂചന. മൂന്നും നാലും സ്ഥാനത്ത് അജിങ്ക്യാ രഹാനെയും ചേതേശ്വര്‍ പൂജാരയും കളിക്കും. കോഹ്ലിക്ക് പിന്നാലെ ഓസീസ് മണ്ണിലെ ഹീറോ ഋഷഭ് പന്താണോ വൃദ്ധിമാന്‍ സാഹയാണോ കളിക്കുക എന്നതില്‍ തീരുമാനം ആയിട്ടില്ല.
ബൗളിംഗില്‍ നാലുപേരെയാണോ അതോ അഞ്ചുപേരെയാണോ പരീക്ഷിക്കുക എന്നതും ചര്‍ച്ചയാണ്. സ്പിന്നര്‍മാരായി അശ്വിനും കുല്‍ദീപ് യാദവും പേസ് ബൗളര്‍മാരായി ഇഷാന്ത് ശര്‍മ്മയും ജസ്പ്രീത് ബുംറയും കളിക്കും. ബാറ്റിംഗ് കരുത്തി നായി ഹാര്‍ദ്ദിക് പാണ്ഡ്യയെ പരിഗണിച്ചാല്‍ കുല്‍ദീപ് പുറത്തിരിക്കേണ്ടി വരും.
ഇംഗ്ലീഷ് നിരയില്‍ ക്വ്രാളിയുടെ അഭാവത്തില്‍ റോറി ബേണ്‍സും ഡോമിനിക് സിബ്ലിയും ഓപ്പണ്‍ ചെയ്യും. നായകന്‍ ജോ റൂട്ടിനൊപ്പം ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ മദ്ധ്യനിര കാക്കും. ജൊഫ്രാ ആര്‍ച്ചറാണ് ഇംഗ്ലീഷ് ബൗളിംഗ് കുന്തമുനയാകുക. എന്നാല്‍ സീനിയര്‍ താരം ജെയിംസ് ആന്‍ഡേഴ്‌സണിനോ സ്റ്റുവര്‍ട്ട് ബ്രോഡിനോ നറുക്കു വീഴാം. മോയിന്‍ അലി സ്പിന്നറെന്ന നിലയില്‍ ഇടംപിടിച്ചാല്‍ ജോം ബെസ്സിനോ ജാക് ലീച്ചിനോ നറുക്കു വീഴും.