കുവൈത്തിലേക്കും യാത്രാവിലക്ക്
February 4, 2021 11:53 am
0
പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഈമാസം 7 മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. കുവൈത്ത് സ്വദേശികളുടെ അടുത്ത ബന്ധുക്കള്‍ക്കും, കുവൈത്തികളുടെ ഗാര്‍ഹിക ജോലിക്കാര്‍ക്കും മാത്രമാണ് ഇളവ്. രാജ്യത്ത് എത്തുന്ന സ്വദേശികള്‍ക്കും ഗാര്‍ഹിക ജോലിക്കാര്‍ക്കും ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റയിനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ അടക്കണം. റെസ്റ്റോറന്റുകള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍, ഭക്ഷണവസ്തുക്കളുടെ ഡെലിവറി അനുവദിക്കും.
റെസ്റ്റോറന്റുകള്‍ കഫെ എന്നിവിടങ്ങളില്‍ രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ഡെലിവറിയും ,ടേക്ക് എവേയും അനുവദിക്കും . സലൂണ്‍ , ബ്യൂട്ടി പാര്‍ലര്‍, ഹെല്‍ത്ത് ക്ലബ് എന്നിവ ഈമാസം ഏഴു മുതല്‍ പൂര്‍ണമായും അടച്ചിടാണം . കായിക പരിപാടികളും അനുവദിക്കില്ല ദേശീയ ദിനാഘോഷം ഉള്‍പ്പെടെ എല്ലാ ഒത്തുചേരലുകളും മന്ത്രിസഭ വിലക്കിയിട്ടുണ്ട്. അതേസമയം, വിമാനത്താവളം പൂര്‍ണമായി അടക്കുന്നതും, ലോക്‌ഡോണ്‍ ഏര്‍പ്പെടുത്തുന്നതുമടക്കം കടുത്ത നടപടികളിലേക്ക് തല്‍ക്കാലം കടക്കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം . വരും ദിവസങ്ങളില്‍ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനങ്ങളില്‍ മാറ്റം വരുത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട് .