Wednesday, 30th April 2025
April 30, 2025

സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരമാര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ചെന്നിത്തല

  • February 4, 2021 10:59 am

  • 0

കോഴിക്കോട്: കെ. സുധാകരന്‍ എം.പിയെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ജാതി പരാമര്‍ശത്തില്‍ അതൃപ്തനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ് ചെന്നിത്തല പ്രകടിപ്പിച്ചത്.

ഐശ്വര്യ കേരള യാത്ര വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വലിയ ജനപിന്തുണ ലഭിക്കുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം യാത്രയിലൂടെ മനസിലാകുന്നുണ്ട്. മാണി സി. കാപ്പന്‍ യു.ഡി.എഫിലേക്ക് വരുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം. എന്‍.സി.പിക്ക് പിന്നാലം യു.ഡി.എഫ് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ചൊവാഴ്ച തലശേരിയില്‍ നടത്തിയ പൊതുയോഗത്തിലാണ് കെസുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന മുഖ്യമന്ത്രി ഇപ്പോള്‍ സഞ്ചരിക്കാന്‍ ഹെലിക്കോപ്റ്റര്‍ എടുത്തിരിക്കുന്നു എന്നും ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന് ഹെലികോപ്റ്റര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ പറഞ്ഞു.