ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ ദുബായിലെത്തി
February 2, 2021 4:34 pm
0
ദുബായ്:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബായിലേക്ക് ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ എത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് എയര്‍ഇന്ത്യ കാര്‍ഗോ വിമാനത്തില്‍ വാക്‌സിന്‍ ദുബായ് വിമാനത്താവളത്തിലെത്തിയത്.
ഇതിന്റെ ചിത്രങ്ങള്‍ വിദേകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ട്വിറ്ററില്‍ പങ്കുവച്ചു. ‘ഇന്ത്യന്‍ നിര്‍മിത വാക്‌സിന്‍ ദുബായിലെത്തി. ഒരു പ്രത്യേക സുഹൃത്ത്, ഒരു പ്രത്യേക ബന്ധം’ ജയ്ശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.
ഉറ്റ സുഹൃത്തിനെ പിന്തുണയ്ക്കുന്നതില്‍ എല്ലായ്‌പ്പോഴും സന്തോഷമുണ്ടെന്നും ആരോഗ്യസംരക്ഷണത്തില്‍ ഇന്ത്യ–യുഎഇ പങ്കാളിത്തത്തിന്റെ മറ്റൊരു ഉദാഹരണമെന്നും യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ വ്യക്തമാക്കി .
അതെ സമയം ഒമാനിലേക്ക് ഒരു ലക്ഷം ഡോസ് ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ എത്തിച്ചിരുന്നു. അസ്ട്രാസെനക കോവിഷീല്‍ഡ് വാക്‌സിനാണ് വിതരണം ചെയ്യുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ ദുബായില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.