Thursday, 23rd January 2025
January 23, 2025

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 680 രൂപ

  • February 2, 2021 12:44 pm

  • 0

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. രണ്ടു ദിവസം കൊണ്ട് സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായ കുറവ് 680 രൂപയായി. നിലവില്‍ 36,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്നലെ രാവിലെ ഉയര്‍ന്നത്. ബജറ്റില്‍ സ്വര്‍ണാഭരണ മേഖലയ്ക്ക് പ്രയോജനം ചെയ്യുന്ന പ്രഖ്യാപനം ഉണ്ടായതോടെയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്. 35 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4515 രൂപയായി.