Tuesday, 22nd April 2025
April 22, 2025

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്ബര ഇന്ത്യ തൂത്തുവാരുമെന്ന് ഗൗതംഗംഭീര്‍

  • February 2, 2021 11:52 am

  • 0

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്ബര ഇന്ത്യ തൂത്തുവാരുമെന്ന് മുന്‍ ദേശീയ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. 4 മത്സരങ്ങള്‍ അടങ്ങിയ പരമ്ബരയില്‍ ഇംഗ്ലണ്ടിന് ഒരു സാധ്യതയും ഇല്ലെന്ന് ഗംഭീര്‍ പറഞ്ഞു. സാധ്യതയുണ്ടെങ്കില്‍ തന്നെ അത് ഡേ നൈറ്റ് മത്സരത്തിലാണ്. അതുകൊണ്ട് തന്നെ 30, 31 എന്ന നിലയില്‍ ഇന്ത്യ പരമ്ബര സ്വന്തമാക്കുമെന്നും ഗംഭീര്‍ പറഞ്ഞു.
’30 എന്ന നിലയിലോ 31 എന്ന നിലയിലോ ഇന്ത്യ തന്നെ പരമ്ബര ജയിക്കും. ഒരു പിങ്ക് ബോള്‍ ടെസ്റ്റില്‍ മാത്രമാണ് ഞാന്‍ ഇംഗ്ലണ്ടിന് സാധ്യത കല്പിക്കുന്നത്. 50-50 ശതമാനമാണ് സാധ്യത. അവര്‍ക്കുള്ള സ്പിന്‍ ആക്രമണം കൊണ്ട് ഒരു ടെസ്റ്റ് മത്സരമെങ്കിലും ഇംഗ്ലണ്ട് വിജയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.’ ഗംഭീര്‍ പറഞ്ഞു.
ജോ റൂട്ടിന് ഇന്ത്യന്‍ പര്യടനം വെല്ലുവിളിയാകുമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കയില്‍ നന്നായി കളിച്ചെങ്കിലും ബുംറയെയും അശ്വിനെയും നേരിടുക എളുപ്പമാവില്ല. അതുകൊണ്ട് തന്നെ റൂട്ടിന് ഈ പരമ്ബര ഒരു വേറിട്ട അനുഭവമായിരിക്കും എന്നും ഗംഭീര്‍ പറഞ്ഞു.
അതേസമയം, 6 ദിവസത്തെ ക്വാറന്റീനു ശേഷം ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഫെബ്രുവരി അഞ്ചിന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. 13ന് രണ്ടാം ടെസ്റ്റ് നടക്കും. ഇരു മത്സരങ്ങളും ചെന്നൈയിലാണ്. പിന്നീടുള്ള രണ്ട് മത്സരങ്ങള്‍ അഹ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലാണ്.