Thursday, 23rd January 2025
January 23, 2025

ഓഹരി വിപണിയിൽ തുടര്‍ച്ചയായ നേട്ടത്തിന്റെ ദിനങ്ങള്‍ക്കൊടുവിൽ നഷ്ടത്തോടെ തുടക്കം

  • November 6, 2019 1:00 pm

  • 0

നിഫ്റ്റി 38 പോയന്റ് നഷ്ടത്തില്‍ 11,878ലും സെന്‍സെക്‌സ് 73 പോയന്റ് താഴ്ന്ന് 40,174ലിമാണ് വ്യാപാരം നടക്കുന്നത്.ടൈറ്റന്റെ ഓഹരി വില 7 ശതമാനം താഴ്ന്നു.പ്രതീക്ഷിച്ചതിലും കുറവ് അറ്റാദായം നേടിയതാണ് കമ്പനിയുടെ ഓഹരിയെ ബാധിച്ചത്.

ബിഎസ്ഇയിലെ 756 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 527 ഓഹരികള്‍ നഷ്ടത്തിലുമാണ്.സെപ്റ്റംബര്‍ 30ല്‍ അവസാനിച്ച പാദത്തില്‍ 311.65 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.

സണ്‍ ഫാര്‍മ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, യെസ് ബാങ്ക്, യുപിഎല്‍, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, വേദാന്ത, ഐഒസി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഭാരതി ഇന്‍ഫ്രടെല്‍, എച്ച്‌സിഎല്‍ ടെക്, ആക്‌സിസ് ബാങ്ക്, ഐടിസി, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി, ബ്രിട്ടാനിയ തുടങ്ങിയവയാണ് നഷ്ടത്തിലുള്ള മറ്റ്  ഓഹരികള്‍.