Wednesday, 30th April 2025
April 30, 2025

സരിതാ എസ് നായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

  • January 29, 2021 4:36 pm

  • 0

തിരുവനന്തപുരം: ജോലി തട്ടിപ്പ് കേസില്‍ സരിതാ എസ് നായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി. രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് തള്ളിയത്. കെടിഡിസി, ബെവ്‌കോ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടിയെന്നാണ് കേസ്.

16 ലക്ഷത്തിലധികം രൂപ ഇങ്ങനെ തട്ടിയെടുത്തെന്നാണ് പരാതി. നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ട് പേരാണ് പരാതി നല്‍കിയത്. സരിത നായരെ കൂടാതെ രതീഷ്, സാജു എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.