നടി ആന്‍ അഗസ്റ്റിനും ജോമോന്‍ ടി ജോണും വേര്‍പിരിയുന്നു
January 29, 2021 3:27 pm
0
നടിയും അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളുമായ ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വിവാഹമോചിതരാകുന്നു. 2014-ലായിരുന്നു ജോമോന്റെയും ആന്‍ അഗസ്റ്റിന്റെയും വിവാഹം നടന്നത്. ഒരുമിച്ചു മുന്നോട്ടു പോകാന്‍ കഴിയാത്തതിനാലാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചത്. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ജോമോന്‍ ചേര്‍ത്തല കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച കോടതി വരുന്ന ഫെബ്രുവരി 9നു കുടുംബകോടതിയില്‍ ഹാജരാവാന്‍ ആന്‍ അഗസ്റ്റിന് നോട്ടീസയച്ചു.
എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍ സിനിമാരംഗത്തെത്തിയത്. സ്വതന്ത്രഛായാഗ്രാഹകനായി ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെ എത്തിയ ജോമോന്‍ നിരവധി ഹിന്ദി, തമിഴ് ചിത്രങ്ങളിലും ക്യാമറ ചെയ്തിട്ടുണ്ട്.