Thursday, 23rd January 2025
January 23, 2025

ഇന്ത്യ-ഇംഗ്ലണ്ട് പരമ്ബര; ക്വാറന്റീനില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുടുംബത്തെ ഒപ്പം കൂട്ടാന്‍ അനുമതി

  • January 29, 2021 2:01 pm

  • 0

ഇന്ത്യഇംഗ്ലണ്ട് പരമ്ബരയ്ക്ക് മുന്‍പുള്ള ക്വാറന്‍്റീന്‍ സമയത്ത് കുടുംബത്തെ ഒപ്പം കൂട്ടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കി ബിസിസിഐ. ക്വാറന്‍്റീന്‍ സമയത്ത് താരങ്ങള്‍ വളരെ ഏകാന്തത അനുഭവിക്കുമെന്നുംഫെബ്രുവരി അഞ്ചിന് ടെസ്റ്റ് പരമ്ബരയോടെയാണ് ഇംഗ്ലണ്ടുമായുള്ള മത്സരങ്ങള്‍ ആരംഭിക്കുക. ആദ്യ രണ്ട് ടെസ്റ്റും ചെന്നൈയില്‍ നടക്കും.

അത് കുറയ്ക്കാനാണ് കുടുംബത്തെ ഒപ്പം കൂട്ടാന്‍ അനുമതി നല്‍കിയതെന്നും ബിസിസിഐ അറിയിച്ചു.

കഠിനമായ ഒരു പരമ്ബരക്ക് ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ തിരികെ എത്തിയിരിക്കുന്നത്. ഹാര്‍ഡ് ക്വാറന്‍്റീന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. ഈ സമയത്ത് ഭാര്യക്കും മക്കള്‍ക്കുമൊപ്പം കഴിയുന്നത് അവര്‍ക്ക് സഹായകരമായിരിക്കും.”- ബിസിസിഐ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, പരമ്ബരയ്ക്ക് മുന്‍പ് നടത്തുന്ന മൂന്ന് കൊവിഡ് ടെസ്റ്റുകളില്‍ ആദ്യത്തെ ടെസ്റ്റ് കഴിഞ്ഞു. താരങ്ങള്‍ എല്ലാവരും കൊവിഡ് നെഗറ്റീവാണ്. ഇനി രണ്ട് ടെസ്റ്റുകള്‍ കൂടി നടത്തി അവയില്‍ നെഗറ്റീവ് ആയാലേ പരിശീലനത്തിന് അനുമതി നല്‍കൂ.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ പരമ്ബരയില്‍ കാണികളെ പ്രവേശിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ബിസിസിഐ നടത്തുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലും അഹ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലുമായാണ് പരമ്ബര നടക്കുക. സാധ്യമെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയിലെങ്കിലും കാണികളെ പ്രവേശിപ്പിക്കണമെന്നാണ് ബിസിസിഐ വിചാരിക്കുന്നത്. 25000, 30000 എണ്ണം കാണികളെയെങ്കിലും ഇവിടെ പ്രവേശിപ്പിക്കാന്‍ കഴിയും. ഇരു സംസ്ഥാനങ്ങളിലും ആരോഗ്യവകുപ്പുമായി ബിസിസിഐ പ്രതിനിധികള്‍ സംസാരിക്കുകയാണ്.