മാര്‍ച്ച് 31 മുതല്‍ യാത്രാനുമതി: അന്താരാഷ്ട്ര സര്‍വിസിനൊരുങ്ങി സൗദി എയര്‍ലൈന്‍സ്
January 29, 2021 11:38 am
0
റിയാദ്: സൗദി അറേബ്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ക്കുള്ള വിലക്ക് നീങ്ങാനിരിക്കെ എല്ലാ തയാറെടുപ്പുകളും നടത്തി സൗദി എയര്‍ലൈന്‍സാണ് (സൗദിയ) സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ച് സര്‍വിസിനുള്ള നടപടിക്രമങ്ങള്‍ ഒാരോന്നായി പൂര്‍ത്തിയാക്കുന്നത്. നിലവില്‍ യാത്രവിലക്കുള്ള രാജ്യങ്ങളിലേക്ക് സര്‍വിസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ള സര്‍വിസ് സംബന്ധിച്ച് മാര്‍ച്ചിന് ഉടന്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് റിയാദിലെ ഇന്ത്യന്‍ എംബസി. കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ യാത്രനിയന്ത്രണം പൂര്‍ണമായി നീക്കുന്നത് മാര്‍ച്ച് 31നാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. അതിെന്റ ചുവടുപിടിച്ചാണ് സൗദി ദേശീയ വിമാനക്കമ്ബനികള്‍ തയാറെടുപ്പ് നടത്തുന്നത്.
നിലവില്‍ വിവിധ രാജ്യങ്ങളുമായി എയര്‍ബബ്ള്‍ കരാര്‍ അടിസ്ഥാനത്തിലാണ് സൗദിയിലേക്കും തിരിച്ചും വിമാന സര്‍വിസുകള്‍ നടക്കുന്നത്. അത് വളരെ പരിമിതമായ എണ്ണത്തിലാണ്. യാത്രനിയന്ത്രണം പൂര്‍ണമായും നീക്കുന്ന ദിവസംതന്നെ മുഴുവന്‍ സര്‍വിസുകളും പുനഃസ്ഥാപിക്കും വിധമാണ് സൗദി എയര്ലൈന്സിെന്റ തയാറെടുപ്പ്. സര്‍വിസ് ഷെഡ്യൂളുകളും ടിക്കറ്റിങ് സംബന്ധിച്ചുള്ള വിവരങ്ങളും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുമെന്ന് സൗദിയ അധികൃതര്‍ അറിയിച്ചു.
സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി എകോപിച്ചാണ് ഷെഡ്യൂള്‍ നിശ്ചയിക്കുക. കോവിഡ് കേസുകള്‍ പെരുകിയ ചില രാജ്യങ്ങളിലേക്ക് യാത്രനിരോധനം നിലവിലുണ്ട്. ഇവിടങ്ങളിലേക്കുള്ള സര്‍വിസ് സംബന്ധിച്ച തീരുമാനം ആരോഗ്യ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ആലോചിച്ചും സ്ഥിതി പരിശോധിച്ചുമാണ് എടുക്കുക. യാത്രവിലക്ക് പട്ടികയിലുള്ള രാജ്യങ്ങളിലേക്ക് മാര്‍ച്ച് 31നുശേഷവും വിലക്ക് പ്രഖ്യാപിക്കുമോ എന്നതും നിര്‍ണായകമാണ്.
ഇന്ത്യയിലേക്കുള്ള യാത്രവിലക്ക് നീക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യന്‍ അംബാസഡര്‍ സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സൗദിയിലേക്കുള്ള പ്രവാസികളുടെ വിമാനയാത്രക്ക് അനുമതിവേണമെന്ന ആവശ്യത്തില്‍ സൗദി ആരോഗ്യ മന്ത്രാലയത്തിെന്റ തീരുമാനം കാത്തിരിക്കുകയാണ് എംബസി. അനുകൂല തീരുമാനമുണ്ടായാല്‍ മാര്ച്ചിനുമുന്നേ ഇന്ത്യയിലേക്ക് സര്‍വിസുകളുണ്ടാകും.