സെന്‍സെക്‌സ് 343 പോയന്റ് ഉയര്‍ന്നു; ഓഹരി സൂചികകളില്‍ നേട്ടം
January 29, 2021 10:57 am
0
മുംബൈ: തുടര്‍ച്ചയായ നഷ്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. പാര്‍ലമെന്റില്‍ സാമ്ബത്തിക സര്‍വെ അവതരിപ്പിക്കാനിരിക്കെയാണ് വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 343 പോയന്റ് നേട്ടത്തില്‍ 47,217ലും നിഫ്റ്റി 102 പോയന്റ് ഉയര്‍ന്ന് 13,920ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്‌ഇയിലെ 928 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 203 ഓഹരികള്‍ നഷ്ടത്തിലുമാണ്. 26 ഓഹരികള്‍ക്ക് മാറ്റമില്ല.
ഇന്‍ഡസിന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, ബജാജ് ഫിനാന്‍സ്, എച്ച്‌ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാന്‍, സണ്‍ ഫാര്‍മ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ടിസിഎസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
സിപ്ല, ഡാബര്‍, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, തുടങ്ങി 27 കമ്ബനികളാണ് ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.