സംസ്ഥാനത്ത് കോവിഡ് കൂടി വരുന്നു; 5771 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
January 29, 2021 10:27 am
0
കേരളത്തില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കൂടി വരുന്നു. സംസ്ഥാനത്ത് 5771 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 19 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
5228 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 410 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 45 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 5594 പേര്‍ ഇന്ന് രോഗമുക്തി നേടി
കഴിഞ്ഞ കുറച്ചു ദിവസത്തെ അനുഭവം എടുത്താല്‍ കോവിഡ് കേസുകളും ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റും കൂടി വരികയാണ്. ഒരു ഘട്ടത്തില്‍ രോഗമുക്തരുടെ എണ്ണം രോഗികളുടെ എണ്ണത്തിന് തുല്യമോ കൂടുതലോ ആയിരുന്നു.
നേരത്തെയുള്ള അത്രയും വര്‍ധദ്ധയില്ലെങ്കിലും വീണ്ടും രോഗമുക്തരേക്കാള്‍ രോഗികളുടെ എണ്ണം കൂടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തികഞ്ഞ ജാഗ്രതയോടെ വേണം ഇതിനെ സമീപിക്കാനെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ പത്ത് ലക്ഷത്തില്‍ 25,762 ആണെന്നാണ് കണക്ക്. ഇതിന്‍്റെ പ്രത്യേകത മിക്ക സംസ്ഥാനങ്ങളേക്കാളും ഇതു കൂടുതലാണെന്നാണ്
അതേമയം 265048 ആണ് നമ്മുടെ ടെസ്റ്റ് പെര്‍ മില്ല്യണ്‍. മിക്ക സംസ്ഥാനങ്ങളേക്കാളും കൂടുതലാണ് നാം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം. എന്നാല്‍ കോവിഡ് ടെസ്റ്റുകള്‍ ഇനിയും കൂട്ടണം എന്നാണ് സര്‍ക്കാരിന്‍്റെ തീരുമാനം.
കോവിഡ് മരണനിരക്ക് കുറവാണ്. പത്ത് ലക്ഷത്തില്‍ 104 പേരാണ് കേരളത്തില്‍ മരിച്ചത്. നമ്മുടെ അയല്‍സംസ്ഥാനങ്ങളിലടക്കം ഇതുവളരെ ഉയരെയാണ്.