
കൊല്ലത്ത് കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; വാഹനമടക്കം നശിച്ചു
January 29, 2021 10:11 am
0
കൊല്ലം : ഓച്ചിറയില്‍ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. വാഹനമടക്കം കത്തി നശിച്ചു. ആലുംപീഠികയില്‍ രാജന്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയര്‍ ഫാക്ടറിയാണ് കത്തി നശിച്ചത്. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആളപായമില്ല.
തീപിടുത്തത്തില്‍ ഫാക്ടറിയും ഫാക്ടറി വളപ്പില്‍ ഇട്ടിരുന്ന വാഹനവും പൂര്‍ണമായും കത്തി നശിച്ചു. കായംകുളം, ഓച്ചിറ നിലയങ്ങളിലെ അഗ്നിശമന സേനയും നാട്ടുകാരും പോലീസുമെത്തിയാണ് തീ അണച്ചത്. അപകട കാരണം വ്യക്തമല്ല.അന്‍പത് ലക്ഷത്തിലധികം രൂപയുടെ നാശ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.