നെഞ്ചുവേദന; സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
January 27, 2021 3:15 pm
0
കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് ഇന്ത്യന്‍ മുന്‍ നായകനെ പ്രവേശിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജനുവരി രണ്ടിന് നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.
ഹൃദയധമനിയിലെ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതില്‍ ഒരെണ്ണം നീക്കിയിരുന്നു. മറ്റ് രണ്ട് ബ്ലോക്കുകള്‍ക്ക് ശസ്ത്രക്രിയ വേണ്ടതില്ലെന്നായിരുന്നു കൊല്‍ക്കത്ത വുഡ്‌ലാന്‍ഡ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്.