
തിരുവനന്തപുരത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ചു; അഞ്ചുപേര്‍ മരിച്ചു
January 27, 2021 10:08 am
0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്ബലം തോട്ടക്കാട് വാഹനാപകടത്തില്‍ അഞ്ച് മരണം. ദേശീയ പാതയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. അഞ്ച് പേര്‍ സഞ്ചരിച്ച കാര്‍ മീന്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ച അഞ്ച് പേരും. ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, സുധീഷ്, അരുണ്‍, സൂര്യോദയകുമാര്‍ എന്നിവരാണ് മരിച്ചത്. അപകടത്തെത്തുടര്‍ന്ന് കാറിന് തീപിടുത്തവുമുണ്ടായി. അതേസമയം അപകട കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.
കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാര്‍. പ്രസ് സ്റ്റിക്കര്‍ പതിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. എന്നാല്‍ അപകടമുണ്ടായ ഭാഗത്ത് വെളിച്ചം കുറവായതിനാല്‍ നാട്ടുകാര്‍ വൈകിയാണ് വിവരം അറിഞ്ഞത്. അതിനാല്‍ മൃതദേഹം പുറത്തെത്തിക്കാന്‍ വളരെയധികം സമയമെടുത്തെന്ന് പൊലീസ് പറഞ്ഞു. മരിച്ച 2 പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും 2 മൃതദേഹം വലിയകുന്ന് താലൂക്ക് ആശുപതിയിലും ഒരു മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലുമാണ്.