
പത്തനംതിട്ടയുടെ മനംകവര്‍ന്ന കലക്ടര്‍ ‘ ബ്രോ ‘പടിയിറങ്ങി
January 25, 2021 4:31 pm
0
ദുരന്തമുഖങ്ങളില്‍ ജില്ലക്ക് താങ്ങും തണലുമായി നിന്ന കലക്ടര്‍ പി.ബി. നൂഹ് പടിയിറങ്ങി. മൂന്നര വര്‍ഷം ജില്ലയുടെ കലക്ടര്‍ പദവി വഹിച്ച പി.ബി. നൂഹ് ശനിയാഴ്ചയാണ് ചുമതല ഒഴിഞ്ഞത്. 2018 ജൂണിലായിരുന്നു ജില്ലയില്‍ കലക്ടറായി ചുമതലയേറ്റത്. 2018ലെ പ്രളയകാലത്ത് ജില്ലക്ക് താങ്ങും തണലുമായി നിന്നതാണ് അദ്ദേഹത്തെ ജനകീയനാക്കിയത്. പിന്നീട് 2019ലെ പ്രളയം, ശബരിമല യുവതി പ്രവേശനം, കോവിഡ് ബാധ തുടങ്ങിയവയെല്ലാം തരണം ചെയ്യുന്നതില്‍ വഹിച്ച പങ്ക് അദ്ദേഹത്തിന് കൂടുതല്‍ ജനസമ്മതി നേടിക്കൊടുത്തു.
2018ല്‍ കലക്ടറായി എത്തുന്നതിന് രണ്ടുവര്‍ഷം മുമ്ബ് സബ്കലക്ടറായും ജില്ലയില്‍ സേവനം അനുഷ്ഠിച്ചിരുന്നു. പ്രളയകാലത്ത് വെള്ളം ഒഴുകിയെത്തും മുമ്ബ് പരമാവധി ജനങ്ങളെ ഒഴിപ്പിക്കുന്നതിന് നേരിട്ട് നേതൃത്വം കൊടുത്ത അദ്ദേഹം അടുത്ത ദിവസം മുതല്‍ രക്ഷക്കായി മത്സ്യത്തൊഴിലാളികളെ രംഗത്തിറക്കി. ഇതു രണ്ടുമാണ് അന്ന് അദ്ദേഹെത്ത ശ്രദ്ധേയനാക്കിയത്. 2019ലെ പ്രളയകാലത്ത് മുന്‍കൂട്ടി തന്നെ മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചു.
സംസ്ഥാനത്ത് രണ്ടാമതായി കോവിഡ് ബാധ സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ അത് പടരാതിരിക്കാന്‍ റൂട്ട് മാപ്പ് തയാറാക്കി രോഗിയുമായി ബന്ധെപ്പട്ട എല്ലാവരെയും കണ്ടെത്തി ക്വാറന്റീനിലാക്കുന്നതിന് തുടക്കം കുറിച്ചു. അത് പിന്നീട് സംസ്ഥാനത്തിനു തന്നെ മാതൃകയായി. അതോടെ നൂഹ് സംസ്ഥാനത്തു തെന്ന ശ്രദ്ധിക്കപ്പെടുന്ന കലക്ടറായും മാറി. കോവിഡ് ബാധ ജില്ലയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ആത്മവിശ്വാസം ൈകവിടാതെ പ്രതിരോധമൊരുക്കാന്‍ ആരോഗ്യവകുപ്പിന് താങ്ങും തണലുമായത് നൂഹിെന്റ മേല്‍നോട്ടമായിരുന്നു. നിരവധി പാവങ്ങളുടെ കണ്ണീരൊപ്പാനും അദ്ദേഹം നേരിെട്ടത്തിയിരുന്നു.
ആദിവാസികോളനികള്‍ മുതല്‍ ജില്ലയിലെ മിക്ക കോളനികളും സന്ദര്‍ശിച്ച് ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതിനും അവക്ക് പരിഹാരം കാണുന്നതിനും ശ്രദ്ധെവച്ചത് ജനങ്ങളുടെ മനസ്സില്‍ അദ്ദേഹത്തിന് ഇടം നേടിക്കൊടുത്തു. മൂന്നര വര്‍ഷം ഒരു ജില്ലയില്‍ തെന്ന കലക്ടറായി സേവനം അനുഷ്ഠിക്കുകയെന്ന അപൂര്‍വതയും അദ്ദേഹത്തിനുണ്ടായി. ഏതുകാര്യത്തിെന്റയും അടിത്തട്ടില്‍വരെ ശ്രദ്ധ പുലര്‍ത്തുന്ന പ്രകൃതമാണ് അദ്ദേഹെത്ത എല്ലാറ്റിലും വിജയംവരിക്കാന്‍ ഇടയാക്കിയത്.
താഴെത്തട്ടിലേക്ക് ജോലികള്‍ വിഭജിച്ച് നല്കിയാലും അവരെല്ലാം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതില്‍ സൂക്ഷ്മ നിരീക്ഷണവും അദ്ദേഹത്തിെന്റ ശീലമായിരുന്നുവെന്ന് ഒപ്പം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ സാക്ഷ്യം പറയുന്നു. മൂവാറ്റുപുഴ സ്വദേശിയായ പി.ബി. നൂഹിെന്റ ജ്യേഷ്ഠന് പി.ബി. സലീം പശ്ചിമബംഗാളില്‍ െഎ.എ.എസ് ഉദ്യോഗസ്ഥനാണ്. സഹകരണ വകുപ്പില്‍ രജിസ്ട്രാറായാണ് പി.ബി. നൂഹ് മാറുന്നത്. ജില്ലയില്‍ വിവിധ സംഘടനകള്‍ അദ്ദേഹത്തിന് യാത്രയയപ്പ് നല്കി.