
എം ശിവശങ്കറിന് രണ്ട് കേസുകളില്‍ ഇന്ന് ജാമ്യം
January 25, 2021 2:21 pm
0
കൊച്ചി: എം ശിവശങ്കറിനെതിരെ കസ്റ്റംസും എന്‍ഫോഴ്സ് മെന്‍റും എടുത്ത കേസുകളില്‍ ഇന്ന് ജാമ്യം ലഭിച്ചു. ഇഡി എടുത്ത കള്ളപ്പണക്കേസില്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് അശോക് മേനോന്റെയാണ് ഉത്തരവ്.അറസ്റ്റിലായി 89 ദിവസത്തിന് ശേഷമാണ് ജാമ്യം.
രാവിലെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണ്ണക്കടത്ത് കേസിലും ജാമ്യം ലഭിച്ചിരുന്നു. കേസില് 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്പ്പിച്ചിട്ടില്ലാത്തതിനാല് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ശിവശങ്കറിന് ജയിലില്‍നിന്ന് പുറത്തിറങ്ങാനാകും.