ന്യൂസിലന്‍ഡില്‍ വീണ്ടും കോവിഡ് : ദക്ഷിണാഫ്രിക്കന്‍ വൈറസ് വകഭേദം കണ്ടെത്തി
January 25, 2021 12:38 pm
0
വില്ലിംഗ്ടണ്‍: കുറച്ച് മാസങ്ങളുടെ ഇടവേളക്ക് ശേഷം ന്യൂസിലന്‍ഡില്‍ വീണ്ടും കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ 56-കാരിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയവരുടെ എല്ലാം പരിശോധനാ ഫലം നെഗറ്റീവാണ്.
ഡിസംബര്‍ 30ന് ന്യൂസിലന്‍ഡില്‍ തിരിച്ചെത്തിയ സ്ത്രീയില്‍ വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദമാണ് കണ്ടെത്തിയത്. രണ്ടാഴ്ചത്തെ ക്വാറന്റൈനില്‍ കഴിഞ്ഞപ്പോള്‍ ആദ്യം രണ്ടു വട്ടം പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു പരിശോധന ഫലം.
ഇവരുടെ ഭര്‍ത്താവ് അടക്കം 15 പേരാണ് അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയതെന്ന് കോവിഡ്-19 റെസ്പോണ്‍സ് മന്ത്രി ക്രിസ് ഹിപ്കിന്‍സ് വ്യക്തമാക്കി .കോവിഡിനെ വളരെ ശക്തമായ രീതിയില്‍ പ്രതിരോധിച്ച രാജ്യമാണ് ന്യൂസിലന്‍ഡ്. രാജ്യത്ത് ഇതുവരെ 1,927 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.